
തിരുവനന്തപുരം: ആശ വർക്കര്‍മാർക്ക് യുഡിഎഫ് നൽകിയ വാക്ക് പാലിച്ചു തുടങ്ങി. ആദ്യ മന്ത്രിസഭാ യോഗത്തി 3000 രൂപയുടെ വർധിപ്പിക്കാൻ തീരുമാനമായി. മാധ്യമങ്ങളെ അറിയിച്ചു മുഖ്യമന്ത്രി വി ഡി സതീശൻ. തീരുമാനം സ്വാഗതം ചെയ്ത് ആശാ വർക്കർമാർ. ഇപ്പോൾ 9000 രൂപയാണ് ആശ വർക്കർമാർക്ക് ലഭിച്ച് കൊണ്ടിരിക്കുന്നതുക. ഇത് 12,000 രൂപയാക്കും. കൂടാതെ, വിരമിക്കൽ ബെനിഫിറ്റിൽ മാറ്റം വരുത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് അനുസരിച്ച് തുക വീണ്ടും വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആശ വർക്കർമാര്‍ സമരം നടത്തിയത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് അന്ന് സമര വേദിയിൽ സതീശൻ പ്രഖ്യാപിച്ചിരുന്നു.

കൂടാതെ അംഗൻവാടി ഹെൽപ്പർ, ടീച്ചർ എന്നിവർക്ക് 1000 രൂപ വർധിപ്പിക്കും. വലിയ തുക അല്ല എന്ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീ പ്രൈമറി ടീച്ചർ 1000 വർധന, പാചക തൊഴിലാളി 1000 രൂപ വർധന എന്നിങ്ങനെയാണ് മറ്റ് പ്രഖ്യാപനങ്ങൾ. അതേസമയം, യുഡിഎഫിൻ്റെ രണ്ട് ഗ്യാരണ്ടികൾ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. വയോജന വകുപ്പ് രാജ്യത്ത് ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സമൂഹം പരിഷ്കൃതമാകമമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു. വയോജന വകുപ്പിന് പിന്നിൽ സ്വപ്നതുല്യമായ ലക്ഷ്യമുണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി. മന്ത്രിസഭയോഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രഖ്യാപനം.
