തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണം ബി.ജെ.പിക്ക് നഷ്ടമായേക്കും; അവിശ്വാസ പ്രേമയത്തിൽ യുഡിഎഫിനൊപ്പം ചേരുമെന്ന സൂചന നൽകി സി.പി.ഐ.എം നേതാവ്; കൂടുതൽ അറിയാം..

You are currently viewing തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണം ബി.ജെ.പിക്ക് നഷ്ടമായേക്കും; അവിശ്വാസ പ്രേമയത്തിൽ യുഡിഎഫിനൊപ്പം ചേരുമെന്ന സൂചന നൽകി സി.പി.ഐ.എം നേതാവ്; കൂടുതൽ അറിയാം..

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണം ബി.ജെ.പിക്ക് നഷ്ടമായേക്കും. അവിശ്വാസ പ്രേമയത്തിൽ യുഡിഎഫിനൊപ്പം ചേരുമെന്ന സൂചന നൽകി സി.പി.ഐ.എം നേതാവ് വി ശിവൻകുട്ടി. യുഡിഎഫിനൊപ്പം ചേരാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പക്ഷേ അതിനെക്കുറിച്ച് ആലോചിക്കേണ്ട സമയം ആകുന്നു. എല്ലാം കാലത്തും ആ കസേരയിൽ ഇരിക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. നഗരസഭയ്ക്ക് എതിരായുള്ള പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.

അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള ഇന്നത്തെ നീക്കത്തിൽ നിന്നും യുഡിഎഫ് പിന്മാറിയിരുന്നു. എൽ.ഡി.എഫിൻ്റെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇന്നത്തെ പിന്മാറ്റം. എന്നാൽ യുഡിഎഫ് എൽഡിഎഫ് ചർച്ചകൾ തുടരുകയാണ്. ബി.ജെ.പി കൗൺസിലർ ആർ സുഗതൻ കാപ്പാ കേസിൽ അറസ്റ്റിലായതിനും, സത്യപ്രതിജ്ഞാ വിവാദത്തിനും പിന്നാലെയാണ് കോർപ്പറേഷൻ ഭരണസമിതിയ്ക്കെതിരെ യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയ നീക്കം. എൽ.ഡി.എഫ് പിന്തുണചില്ലങ്കിൽ പ്രമേയം അവതരിപ്പിക്കാനുള്ള മൂന്നിലൊന്ന് ഭൂരിപക്ഷം ലഭിക്കില്ല. ഇതോടെയാണ് അവിശ്വാസ പ്രമേയനീക്കത്തിൽ നിന്നുള്ള യുഡിഎഫ് ഇന്ന് പിന്മാറിയത്.

0Shares