
അഡൂർ (കാസർഗോഡ്): കാസർഗോഡ് ജില്ലയിലെ ദേലംപാടി ഗ്രാമ പഞ്ചായത്തിലെ അഡൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിലുള്ള ഫിസിക്കൽ സയൻസ് (1), ഗണിതം (1), ഇംഗ്ലീഷ് (1) എന്നീ താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം നവംബർ 5 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും. കെ-ടെറ്റ് (K-TET) യോഗ്യത നിർബന്ധമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547185292 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
