Categories
സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ
എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
Trending News





ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമായി നിയമിക്കുമെന്ന് തമിഴ്‌നാട് സർക്കാർ. ഇത് സംബന്ധിച്ചുളള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് തമിഴ്‌നാട് ദേവസ്വം മന്ത്രി പി. കെ ശേഖർ ബാബു അറിയിച്ചു. താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകും. നിലവിൽ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിലാകും സ്ത്രീകളെ നിയമിക്കുക.
Also Read

എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെഅംഗീകാരം ലഭിച്ചാലുടൻ സ്ത്രീ പൂജാരിമാർക്ക് പരിശീലനം നൽകിത്തുടങ്ങുമെന്നും തുടർന്ന് ഒഴിവുള്ള ക്ഷേത്രങ്ങളിൽ അവരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
. ഡി.എം.കെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ബ്രാഹ്മണരല്ലാത്ത, പരിശീലനം പൂർത്തിയാക്കിയ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളിൽ നിയമിക്കുമെന്നും പി. കെ ശേഖർ ബാബു പറഞ്ഞു.

Sorry, there was a YouTube error.