Categories
മാധ്യമ പ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം, ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ല; റിപ്പബ്ലിക് ടി.വിക്കെതിരെ സുപ്രീം കോടതി
തുറന്നുപറയാം, എനിക്കിതിനോട് യോജിക്കാനാവില്ല. മാധ്യമപ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം. ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ല’
Trending News





റിപ്പബ്ലിക് ടി.വിയ്ക്കും ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്കുമെതിരെ സുപ്രീംകോടതി. സോണിയ ഗാന്ധിയ്ക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശത്തിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ‘തുറന്നുപറയാം, എനിക്കിതിനോട് യോജിക്കാനാവില്ല. മാധ്യമപ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം. ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ല’, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു.
Also Read
ഇതോടൊപ്പം തന്നെ സമൂഹത്തിലെ സമാധാനവും ഐക്യവുമാണ് ഏറ്റവും പ്രധാനമെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ ടി.ആര്‍.പി തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുകയാണ് റിപ്പബ്ലിക് ടി.വി. ഇതിന് പുറമെ മൂന്ന് എഫ്.ഐ.ആറും മുംബൈ പോലീസ് ചാനലിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അര്‍ണബ് ഗോസ്വാമിയ്ക്കെതിരെ മാത്രം നേരത്തെ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് അര്‍ണബിനെതിരായ കേസ്.

Sorry, there was a YouTube error.