40 വർഷത്തിൽ അധികമായി കേരള പോലീസിനെ വട്ടം കറക്കുന്ന ഒരു പിടികിട്ടാ പുള്ളി; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കൊന്ന് കത്തിച്ച ആ കൊടും ക്രൂരത; സുകുമാര കുറുപ്പ് കേസ്, കൂടുതൽ അറിയാം..

You are currently viewing 40 വർഷത്തിൽ അധികമായി കേരള പോലീസിനെ വട്ടം കറക്കുന്ന ഒരു പിടികിട്ടാ പുള്ളി; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കൊന്ന് കത്തിച്ച ആ കൊടും ക്രൂരത; സുകുമാര കുറുപ്പ് കേസ്, കൂടുതൽ അറിയാം..

ന്യൂസ് ഡെസ്ക്: 40 വർഷത്തിൽ അധികമായി കേരള പോലീസിനെ വട്ടം കറക്കുന്ന ഒരു കേസാണ് സുകുമാര കുറുപ്പ്. എന്താണ് ഈ സുകുമാര കുറുപ്പ് കേസ്. അദ്ദേഹം ചെയ്ത കുറ്റം എന്താണ്. സംസ്ഥാന പോലീസിൻ്റെ കുറ്റാന്വേഷണ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായി ഈ കേസ് മാറിയത് എങ്ങനെ.? ചോദ്യങ്ങൾക്കുള്ള ഉത്തരം ലളിതമായി പറയാം.. ഈ കേസിൻ്റെ ആരംഭം1984 ജനുവരി 21നാണ്. മാവേലിക്കരയ്ക്കടുത്ത് കുന്നത്ത് സുകുമാര കുറുപ്പ് എന്നറിയപ്പെടുന്ന സുകുമാര കുറുപ്പിൻ്റെ കറുത്ത അംബാസഡർ കാറിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുന്നു. കുറുപ്പ് അപകടത്തിൽ മരിച്ചെന്ന് എല്ലാവരും കരുതി. എന്നാൽ, മരിച്ചത് കുറുപ്പായിരുന്നില്ല. പകരം കുറുപ്പിനോട് രൂപ സാദൃശ്യമുള്ള എൻ.ജെ ചാക്കോ എന്ന ഫിലിം റപ്രസന്റേറ്റീവ് ആയിരുന്നു. ഇത് തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി കുറുപ്പ് മറ്റൊരാളെ കൊലപ്പെടുത്തി താൻ മരിച്ചതാണെന്ന് വരുത്തി തീർക്കാനാണ് ശ്രമിച്ചത്. അതിനായി തന്നോട് രൂപ സാദൃശ്യമുള്ള ചാക്കോ എന്നയാളെ കൊന്ന തൻ്റെ കാറിലിട്ട് കത്തിച്ചു. പിന്നീട് ഒളിവിൽ പോയ കുറുപ്പിനെ കണ്ടെത്താനായില്ല.

ചാക്കോ വധവും സുകുമാര കുറുപ്പിൻ്റെ ഒളിവ് ജീവിതവും: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ എൻ.ജെ ചാക്കോ എന്ന യുവാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ച ശേഷം സുകുമാരക്കുറുപ്പ് രാജ്യം വിട്ടു എന്നാണ് കണ്ടെത്തൽ. മറ്റ് നാല് പ്രതികളും പിടിയിലായിട്ടും സുകുമാരക്കുറുപ്പ് എവിടെയെന്ന് ചോദ്യത്തിന് മാത്രം പോലീസിന് ഉത്തരമില്ല. വിദേശത്തു നിന്നുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുകുമാര കുറുപ്പ് തയാറാക്കിയ മരണനാടകമായിരുന്നു ആ കൊടും ക്രൂരത. കരുവാറ്റയിലെ തിയേറ്ററിൽ നിന്ന് രാത്രി മടങ്ങുമ്പോൾ കുറുപ്പിൻ്റെ കാറിൽ ലിഫ്റ്റ് ചോദിച്ചു കയറിയ ചാക്കോയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യാ സഹോദരീ ഭർത്താവ് ഭാസ്‌കരപിള്ള, ഡ്രൈവർ പൊന്നപ്പൻ, ഗൾഫിലെ സഹപ്രവർത്തകൻ ചാവക്കാട് സ്വദേശി ഷാഹു എന്നിവരെ ഒപ്പം ചേർത്തായിരുന്നു കുറുപ്പ് ആ ക്രൂര കൃത്യം ചെയ്തത്. സ്വത്ത് തട്ടിയെടുക്കാൻ താനാണ് കുറുപ്പിനെ കൊന്നതെന്നു ഭാസ്‌കരപിള്ള മൊഴി നൽകി. പക്ഷേ, പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിൽ എല്ലാം ഏറ്റുപറഞ്ഞു. ആ സമയത്ത് കുറുപ്പ് ആലുവയിലെ ലോഡ്ജിൽ ഒളിച്ചു കഴിയുകയായിരുന്നു എന്ന് പോലീസ് പിന്നീട് കണ്ടെത്തി. കൂട്ടാളികൾ കുടുങ്ങിയതറിഞ്ഞതോടെ സുകുമാര കുറുപ്പ് രാജ്യം വിട്ടുവെന്നായിരുന്നു പോലീസിൻ്റെ കണ്ടെത്തൽ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പലയിടങ്ങളിലും കുറുപ്പിനെ കണ്ടുവെന്ന് അറിയിച്ച് നിരവധി പേർ പോലീസിന് വിവരം കൈമാറിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല.

ഇതോടെ സുകുമാര കുറുപ്പ് പിടികിട്ടാ പുള്ളിയായി. എൺപതുകളിൽ കൊൽക്കത്തയിൽ വെച്ച് സുകുമാരക്കുറുപ്പിനെ കണ്ടു എന്നവകാശപ്പെട്ട് കേരളാ പോലീസിന് കത്തയച്ച ഹരിപ്പാട് കാർത്തികപ്പള്ളി സ്വദേശിയായ നഴ്സ് രത്നമ്മയായിരുന്നു പോലീസിൻ്റെ ഏക പിടിവള്ളി. ഗുരുതര ഹൃദ്രോഗ ചികിത്സയ്ക്ക് 80കളിൽ ചികിത്സ തേടിയ സുകുമാര കുറുപ്പ് ജീവിച്ചിരിക്കാൻ ഇടയില്ലെന്നു ചൂണ്ടിക്കാട്ടി കേസ് അന്വേഷണം അവസാനിപ്പിക്കാനിരിക്കെയാണ് ഇപ്പോൾ നിർണ്ണായക വിവരങ്ങൾ പുറത്ത് വന്നത്. അന്ന് സാങ്കേതിക വിദ്യ വികസിച്ചിട്ടില്ലാത്ത കാലത്ത് കുറുപ്പ് കാണിച്ച കുരുട്ട് ബുദ്ധി ഇന്ന് അങ്ങനെ പ്രയോജനപ്പെടും എന്നത് കണ്ടറിയണം. കുറുപ്പിനെ കണ്ടു എന്ന് പറയുന്ന ബ്രൂണയിൽ ഇന്റർപോളിൻ്റെ സഹായത്തോടെ കാര്യങ്ങൾക്ക് വേഗം പകരുകയാണ് കേരള ക്രംബ്രാഞ്ച് സംഘം. കണ്ടത് കുറുപ്പാണോ എന്നത് സ്ഥിരീകരിക്കേണ്ടതുണ്ട്. കുറുപ്പാണെങ്കിൽ ഇന്ത്യയിലേക്ക് എത്തിക്കേണ്ടതുണ്ട്. ബ്രൂണയിൽ കണ്ട ആളും നിലവിൽ കണാമറയത്താണ് എന്നതും കുറുപ്പകാൻ സാധ്യത ഏറെയാണ്.

0Shares