Categories
തിരക്കുള്ള റോഡിലേക്ക് കെട്ടിടത്തിൻ്റെ മുകളിൽനിന്നും വലിയ ഇരുമ്പ് മേല്‍ക്കൂര തകർന്ന് വീണു; ഒഴിവായത് വൻ ദുരന്തം
Trending News





തൃശൂർ: ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേല്‍ക്കൂര തകർന്ന് വീണു. തൃശൂരില്‍ തിരക്കേറിയ റോഡിലേക്കാണ് മേല്‍ക്കുര മറിഞ്ഞുവീണത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് ഗതാഗതം സ്തംഭിപ്പിച്ച മേല്‍ക്കൂര മുറിച്ചുമാറ്റിയത്. കോൺക്രീറ്റ് കട്ടകൾ ഉൾപ്പെടെ അഞ്ചുനില കെട്ടിടത്തിൻ്റെ മുകളിൽ നിന്നുമാണ് മേൽക്കൂര തകർന്നുവീണത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കുള്ള വഴിയാണ്. എന്നാൽ അപകട സമയം വാഹങ്ങൾ കടന്നുപോകാത്തത് വലിയ ദുരന്തം ഒഴിവായി. ആളപായമില്ല. മുനിസിപ്പൽ ഓഫീസിന് മുന്നിലൂടെ ശക്തൻ സ്റ്റാൻഡിലേക്ക് കാൽനടയായി ഈ വഴിയിലൂടെ സഞ്ചരിക്കുന്നവരും അപകടം കൂടാതെ രക്ഷപെട്ടു. മേൽക്കൂര അപകടത്തിലാണെന്ന് പരാതി ഉയർന്നിട്ടും നഗരസഭ ഗൗനിച്ചില്ല എന്നാണ് ആരോപണം.

Sorry, there was a YouTube error.