ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു; പോലീസിന് വീഴ്ച സംഭവിച്ചെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

  • Post category:local news / news
  • Reading time:1 min read
You are currently viewing ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു; പോലീസിന് വീഴ്ച സംഭവിച്ചെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പത്തനംതിട്ട: അടൂര്‍ പോലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു. അടൂര്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പോലീസ് വാഹനം തടഞ്ഞ് പ്രതിയേയും പോലീസിനെ ആക്രമിച്ച സംഭവത്തിലാണ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേര്‍ത്തത്. അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറിയിരുന്നു. കേസില്‍ ഫെനി നൈനാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെയും ഉള്‍പ്പെടുത്തും. സംഭവം നടന്ന മൂന്ന് മാസത്തിന് ശേഷമാണ് നടപടി. പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

0Shares