Categories
കോയമ്പത്തൂരിൽ നിന്നും മന്ത്രവാദത്തിനായി എത്തിയ യുവാവും ഹസൻ മുഹമ്മദ് എന്ന മന്ത്രവാദിയും പുഴയിൽ മുങ്ങി മരിച്ചു; ക്രിയകൾക്ക് ശേഷം ഇരുവരും പുഴയിൽ ഇറങ്ങിയതോടെ ഒഴുക്കിൽപ്പെട്ടു; സംഭവത്തിൽ ഞെട്ടി നാട്ടുകാർ
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..

പാലക്കാട്: മന്ത്രവാദത്തിന് എത്തിയ യുവാവും മന്ത്രവാദിയും പുഴയിൽ മുങ്ങി മരിച്ചു. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ഹസൻ മുഹമ്മദ്, കോയമ്പത്തൂർ സ്വദേശിയായ യുവരാജ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടെയാണ് ദാരുണ സംഭവം നടന്നത്. മന്ത്രവാദ ക്രിയകൾക്ക് ശേഷം പുഴയിലേക്ക് ഇറങ്ങിയ ഇരുവരുമാണ് മരിച്ചതെന്ന് മരണപ്പെട്ട യുവരാജിൻ്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
Also Read

യുവരാജും അമ്മയും സഹോദരി ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കോയമ്പത്തൂരിൽ നിന്നും മന്ത്രവാദിയായ ഹസൻ മുഹമ്മദിന്‍റെ അടുത്ത് എത്തിയത്. ക്രിയകൾക്ക് ശേഷം മന്ത്രവാദിയായ ഹസൻ മുഹമ്മദും 18 വയസ്സുകാരനായ യുവരാജും പുഴയിലേക്ക് ഇറങ്ങി. അതിനിടെ ഇരുവരും ശക്തമായ ഒഴുക്കിൽ പെട്ട് കാണാതായി. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.











