
കൊച്ചി: ‘അമ്മ താര സംഘടനയിലെ പ്രശ്ങ്ങൾ കഴിഞ്ഞ ദിവസം കോടതികയറിയെങ്കിൽ ഇന്ന് ഗുരുതര ആരോപണവുമായി സംഘടനയിലെ തന്നെ വനിതാ അംഗങ്ങൾ രംഗത്ത്. നാല് പേരടങ്ങുന്ന നടിമാർ വാര്‍ത്താസമ്മേളനം നടത്തി. നടിമാരായ മാലാ പാര്‍വതി, അന്‍സിബ ഹസൻ, ഉഷ ഹസീന, മായാ വിശ്വനാഥ് എന്നിവരാണ് സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്. ‘അമ്മ അധ്യക്ഷ ശ്വേത മേനോൻ്റെ കമ്മിറ്റിയിൽ ഗുരുതര സാമ്പത്തിക ക്രമക്കേടാണ് പ്രധാന ആരോപണം. താര സംഘടനയെ ബിജെപി അനുകൂല സംഘടനയാക്കാൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് NDA സഖ്യത്തിന് വേണ്ടി ഒരു പിടി ആളുകൾ മത്സരരംഗത്തേക്ക് പോയതും അതിന്റെ ഭാഗമാണ്. ഇതിനായി 2 കോടി കൈപറ്റിയതായും ആരോപണം ഉയർന്നു. കൂടാതെ സംഘാനയിലേക്ക് അദാനിയുടെ CSR ഫണ്ടിൽ നിന്നും 15 കോടി രൂപ എത്തിക്കാമെന്ന് ഒരു ബിജെപി നേതാവ് ഉറപ്പ് നൽകിയിരുന്നു. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ശ്വേത മേനോൻ്റെ കമ്മിറ്റിയിലെ ഒരു സംഘത്തിൻ്റെ താല്പര്യത്തിന് വഴങ്ങിയാണ്. ശ്വേത മേനോൻ സംഘടനയെ പ്രതിസന്ധിയിലാക്കി. സംഘടനക്ക് പുറത്തുള്ള പ്രശ്നങ്ങളെ സംഘടനക്ക് അകത്തേക്ക് വലിച്ചിട്ട് വിഷയം വഷളാക്കി. ഒരുപാട് ആഗ്രഹത്തോടെയാണ് അമ്മ സംഘടനയിൽ ചേർന്നതെന്നും അൻസിബ ഹസൻ പറഞ്ഞു. ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ അവിടെ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ല. ശ്വേത മേനോൻ്റെ കമ്മിറ്റിയിൽ സാമ്പത്തിക ക്രമക്കേടാണ് ഉണ്ടായത്. അതുകൊണ്ടാണ് അവരെ ഒരു അഡ്ഹോക് കമ്മിറ്റി ആക്കാതെ ജനറൽബോഡി മറ്റു അംഗങ്ങളെ ഉൾപ്പെടുത്തി അഡ്ഹോക് കമ്മിറ്റി കൊണ്ടുവന്നത്. അഡ്ഹോക് കമ്മിറ്റിയിലും ശ്വേത മേനോൻ്റെ കമ്മിറ്റിയിലെ അംഗങ്ങൾ ഉണ്ടെന്നും അൻസിബ ഹസൻ വ്യക്തമാക്കി.
അമ്മയിൽ വർഗ്ഗീയമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് മാല പാർവ്വതി പറഞ്ഞു. അൻസിബെ എന്ന മുംസ്ലീം നാമധാരിയെ വർഗ്ഗീയമായി ആക്രമിക്കാൻ ശ്രമിച്ചു. വർഗ്ഗീയ വാദം നടത്തുന്ന ഒരു സംഘമല്ല അമ്മ ഭരിക്കേണ്ടത് എന്നും മാല പാർവ്വതി ചൂണ്ടിക്കാട്ടി. സത്യം പറയുമെന്ന് പറഞ്ഞപ്പോൾ സിനിമ ഇൻടസ്‌ട്രയിൽ ഉണ്ടാകില്ലെന്ന് ശ്വേത ഭീഷണിപ്പെടുത്തിയെന്നും മാല പാർവ്വതി വെളിപ്പെടുത്തി. അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് അമ്മയിൽ നടക്കുന്നതെന്നും ഉഷാ ഹസീന വ്യക്തമാക്കി. സ്ത്രീകൾ നേതൃനിരയിൽ വരണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുണ്ട്. വന്നപ്പോൾ നല്ല ഭരണം കാഴ്ചവെക്കാൻ സാധിക്കാതെ വിവാദം മാത്രമുള്ള സംഘടന എന്നപോലെ ആക്കി എന്നും ഉഷാ ഹസീന പറഞ്ഞു.
