
ബദിയടുക്ക(കാസർഗോഡ്): പുണ്ടൂർ മുഹ്‌യിദ്ധീൻ ജുമാ മസ്ജിദ് മിസ്ബാഹുൽ ഉലൂം മദ്റസയുടെ നവീകരിച്ച സ്മാർട്ട് ക്ലാസ് റൂം ഉദ്‌ഘാടനം സമസ്‌ത അധ്യക്ഷൻ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. മഹല്ല് പ്രസിഡണ്ട് അബൂബക്കർ കടപ്പ് അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി അസൈനാർ ഫൈസി, സമസ്ത മുശാവറ അംഗം സലാം ദാരിമി ആലംപാടി, മഹല്ല് ഖത്തീബ് അബ്ദുല്ല ബാഖവി, മൂസാ മൗവലി ഉബ്രങ്കളം, സിറാജുദ്ധീൻ ഫൈസി ചേരാൽ, തുടങ്ങി സമസ്തയുടെയും പോഷക സംഘടനകളിലെയും നേതാക്കളും സംബന്ധിച്ചു. ബദിയടുക്ക മേഖല വിഖായ ചെയർമാൻ ലത്തീഫ് പുണ്ടൂരിന് വേണ്ടി നിർമ്മിച്ച സമസ്ത സെന്റിനറി മഹൽ വീടിൻ്റെ താക്കോൽ ദാനവും നടന്നു. SYS ബദിയടുക്ക മേഖലയും, SKSSF പുണ്ടൂർ ശാഖയും സംയുക്തമായും നാട്ടുകാരുടെ സഹകരണത്തോടെ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനമാണ് സയ്യിദുൽ ഉലമ നിർവഹിച്ചത്. സയ്യിദുൽ ഉലമയുടെ സന്ദർശനം പുണ്ടൂർ മഹല്ല് നിവാസികൾക്ക് വലിയ സന്തോഷം പകരുന്ന നിമിഷമായി മാറി.
