Categories
സാന്ദ്ര തോമസിനെതിരായ വധഭീഷണി; വിവാദത്തിന് പിന്നാലെ സംഘടനയിൽ നിന്നും പുറത്താക്കി ഫെഫ്ക; സംഭവം ഇങ്ങനെ..
Trending News





കൊച്ചി: പ്രൊഡ്യൂസര്‍ സാന്ദ്ര തോമസിനെതിരായ വധഭീഷണി സന്ദേശത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു. ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയാനിൽ നിന്നാണ് പുറത്താക്കിയത്. പ്രാഥമിക അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിട്ടും ഫെഫ്ക നടപടിയെടുത്തില്ലെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് നടപടി കൈകൊണ്ടത്. ഫെഫ്കയുടെ നേതൃത്വത്തിലുള്ള പലരേയും അസമയത്ത് വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട് ഇയാൾ. പലതും മദ്യത്തിൻ്റെ പുറത്തായിരുന്നു. എന്നാൽ സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയത് ക്രിമിനൽ സ്വഭാവത്തോടെ എന്നതും സംഘടന തിരിച്ചറിയുന്നു. ആയതിനാൽ അദ്ദേഹത്തിനെ പുറത്താക്കുകയാണ് ചെയ്യുന്നത് എന്നും സംഘടന ചൂണ്ടികാണിക്കുന്നു. ഇത്തരം നിലപാടുകള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റെന്നി ജോസഫിനെ അറിയിച്ചിരുന്നതായും ഫെഫ്ക വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ ഭീഷണപ്പെടുത്തിയിരുന്നു.
Also Read

Sorry, there was a YouTube error.