Categories
താന്‍ വേട്ടക്കാരനൊപ്പമല്ല ഇരയ്ക്ക് ഒപ്പമാണ്; തൻ്റെ വാക്കുകള്‍ മാധ്യമങ്ങൾ വളച്ചൊടിച്ചതായി സാന്ദ്രാ തോമസ്
ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാനാകും
Trending News





നടിയെ അക്രമിച്ച കേസിലെ പ്രതി ദീലിപിൻ്റെയും കുടുംബത്തിൻ്റെയും കവര്‍ ഫോട്ടോ പുറത്തിറക്കിയ വനിതാ മാഗസിനെതിരെ വലിയ വിവാദം കത്തി നില്‍കെ അതിനെ ന്യായികരിച്ച് രംഗത്ത് വന്ന നിര്‍മ്മാതാവ് സാന്ദ്രാ തോമസ് വിശദികരണവുമായി വീണ്ടും. ആ ചിത്രത്തില്‍ തനിക്ക് ഒരു കുഞ്ഞിനെ മാത്രമെ കാണാനാകു പാപം ചെയ്യാത്തവര്‍ കല്ലെറിയണമെന്നും പറഞ്ഞു കൊണ്ടാണ് നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ് രംഗത്ത് വന്നത്.
Also Read
ഇതോടെ സാന്ദ്രക്ക് നേരെയും സൈബര്‍ പ്രതിഷേധം രൂക്ഷമായി. ഇതോടെയാണ് സാന്ദ്രാ തോമസ് വിശദീകരണവുമായി വീണ്ടും രംഗത്ത് വന്നത്. തൻ്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും താന്‍ വേട്ടക്കാരനൊപ്പമല്ല ഇരയ്ക്ക് ഒപ്പമാണന്നാണ് സാന്ദ്രാ പറഞ്ഞത്.

സാന്ദ്രയുടെ വിശദീകരണ പോസ്റ്റ്
‘ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ…? ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകള്‍ക്കുള്ള മറുപടി ഓരോരുത്തര്‍ക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് ഈ പോസ്റ്റിടുന്നത്.
ഈയൊരു ചോദ്യം തന്നെ അപ്രസക്തമാണ്. തീര്‍ച്ചയായും ഇരക്കൊപ്പം തന്നെ. എൻ്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാന്‍ നിങ്ങളില്‍ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കില്‍ നമ്മുടെ തങ്കകൊലുസിൻ്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നുവരണ്ട ആ കുഞ്ഞിൻ്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോള്‍ ചിന്തിച്ചുള്ളു.
ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാനാകും…?
ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത്. ബാക്കിയുള്ളവര്‍ അത് പിന്തുടര്‍ന്നു. തങ്കക്കൊലുസിന് സുഖമില്ലാതെ ഇരുന്നതിനാല്‍ കമന്റുകള്‍ക്ക് കൃത്യമായി റിപ്ലൈ ചെയ്യാന്‍ പറ്റിയില്ല.
അപ്പോഴേക്കും പോസ്റ്റിൻ്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു. എന്നെ അറിയാവുന്നവര്‍ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷന്‍ തരണമെന്ന് തോന്നി. ഞാന്‍ ഇരയ്ക്കൊപ്പം തന്നെയാണ്.

Sorry, there was a YouTube error.