
തളങ്കര(കാസർഗോഡ്): സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ തളങ്കര റൈഞ്ചിൻ്റെ (എസ് കെ എം എം എ ) നേതൃത്വത്തിൽ തളങ്കര ഗസ്സാലി നൂറുൽ ഹുദാ മദ്രസയിൽ ആദരിക്കൽ ചടങ്ങും ക്ലിക്ക് ഓഫ് കൺവെൻഷനും സംഘടിപ്പിച്ചു. എസ് കെ എം എം എ ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം ക്ലിക്ക് ഓഫ് കാമ്പയിൻ വിഷയാവതരണം നടത്തി. മദ്രസ മാനേജ്മെൻ്റ് ദീർഘകാലം ജനറൽ സെകട്ടറിയായിരുന്ന എം എ അബ്ദുൽ ഖാദർ മാഷിനെയും മുൻ പ്രസിഡൻ്റ് കെ എം അബ്ദുൽ ഹമീദ് ഹാജിയെയും റഷീദ് ബെളിഞ്ചം ഉപഹാരം നൽകി ആദരിച്ചു. ഗസാലി ഇമാം അബ്ദുൽ ലത്തീഫ് അഷ്‌റഫി പ്രാർത്ഥന നടത്തി. പ്രസിഡൻ്റ് ഹസൈനാർ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. എം എം അബ്ദുൽ നാസർ, ബിസ്മില്ല മുനീർ, എൻ എം അബ്ദുല്ല, സിയാദ് തെരുവത്ത്, അബ്ദുല്ല പടിഞാർ, യു.കെ യുസുഫ് പുലിക്കുന്ന്, സിദ്ധീഖ് ചക്കര, ഷംസുദ്ദീൻ തായൽ, എളമരം അബ്ദുൽ റഹ്മാൻ പ്രസംഗിച്ചു. സെക്രട്ടറി അബ്ദുൽ റഹ്‌മാൻ ബാങ്കോട് സ്വാഗതവും ട്രഷറർവെൽക്കം മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.
