Categories
Kerala local news news

സജീവിൻ്റെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ, കാസർകോട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

അർഷാദിൻ്റെ കൂടെ ഉണ്ടായിരുന്ന ഒരാളും കസ്റ്റഡിയിൽ

കാസർകോട് / കൊച്ചി: കാക്കനാട് ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സജീവ് കൃഷ്ണൻ്റെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് കാസർകോട് നിന്നും പൊലീസ് പിടികൂടി. കർണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മഞ്ചേശ്വരം റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നാണ് അർഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അർഷാദിൻ്റെ കൂടെ ഉണ്ടായിരുന്ന ഒരാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്ക് കൃത്യത്തിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നും സംശയിക്കുന്നു. കാസർകോട് നിന്നും ഇവരെ കൊച്ചിയിലെ പോലീസിന് ഉടൻ കൈമാറുമെന്ന് ജില്ലാ പോലീസ് ചീഫ് ഡോ. വൈഭവ് സക്‌സേന അറിയിച്ചു. കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീട്ടിലും അർഷാദിനായി കൊച്ചി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.

1. കസ്റ്റഡിയിലെടുത്ത അർഷാദ് 2. കൊല്ലപ്പെട്ട സജീവ് കൃഷ്ണ

കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നെന്നും ഈ ഇടപാടിലെ ത‍ര്‍ക്കത്തിനിടെയാണ് കൊലപാതകം ഉണ്ടായതെന്നുമാണ് പൊലീസ് പറഞ്ഞത്. പ്രതി അ‍ര്‍ഷാദിനെയും മഞ്ചേശ്വരത്ത് നിന്ന് കാസര്‍കോട് പൊലീസ് പിടികൂടുമ്പോള്‍ ബാഗില്‍ നിന്ന് കഞ്ചാവും എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമീഷന്‍ വെളിപ്പെടുത്തി.

കാസ‍ര്‍കോട് നിന്ന് അര്‍ഷാദിൻ്റെ സഹായിയായ കോഴിക്കോട് സ്വദേശി അശ്വന്തും പിടിയിലായിട്ടുണ്ട്. ഇയാളാണ് അര്‍ഷാദിനെ രക്ഷപ്പെടാന്‍ സഹായിച്ചത്. പ്രതി അര്‍ഷാദിനെതിരെ കൊണ്ടോട്ടിയില്‍ ഒരു മോഷണക്കേസ് കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു.

മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ചൊവ്വാഴ്‌ച കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സജീവ് കൃഷ്ണൻ്റെ ശരിരത്തിൽ ഇരുപതിലേറെ മുറിവുകളുണ്ട്. തലക്കും കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളും ഉണ്ട്. ക്രൂരമായ കൊലപാകം എന്നാണ് പോലീസ് പറയുന്നത്. മൂന്നുദിവസത്തെ പഴക്കമുണ്ട്.

സജീവ് ഉൾപ്പെടെ അഞ്ചുയുവാക്കൾ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൻ്റെ ബാൽക്കണിയോട് ചേർന്ന ചതുരാകൃതിയിലുള്ള ഡക്ടറ്റിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേർ വിനോദയാത്ര കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

മൃതദേഹം കവറുകൾ കൊണ്ട് മറച്ച് ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കെട്ടി സൂക്ഷിച്ചിരിക്കുക ആയിരുന്നു. കൊലപാതകത്തിൽ ഒന്നിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി പോലീസ് നേരത്തെ സംശയിച്ചിരുന്നു. കാണാതായ അർഷാദിന്‍റെ കൈയ്യിലാണ് കൊല്ലപ്പെട്ട യുവാവിന്‍റെ ഫോൺ ഉള്ളതെന്നാണ്സം ശയിക്കപ്പെടുന്നത്. ചൊവ്വാഴ്‌ച ഉച്ചവരെ ഈ ഫോണിൽ നിന്നും സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. താൻ സ്ഥലത്തില്ലെന്നായിരുന്നു മെസ്സേജ്. കൃത്യം നടത്തിയ ആൾ ഫോൺ കൈക്കലാക്കി മറ്റുള്ളവർക്ക് മെസ്സേജ് അയച്ചതാണെന്നാണ് സംശയിക്കുന്നത്. യുവാക്കൾ ഇൻഫോപാർക്കിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest