യുക്രൈൻ കടൽ തീരത്ത് കപ്പലിന് നേരെ റഷ്യൻ ആക്രമണം; കാസർകോട് സ്വദേശിക്ക് ദാരുണ അന്ത്യം; 10 നാവികർ കൊല്ലപ്പെട്ടു

  • Post category:local news / news
  • Reading time:1 min read
You are currently viewing യുക്രൈൻ കടൽ തീരത്ത് കപ്പലിന് നേരെ റഷ്യൻ ആക്രമണം; കാസർകോട് സ്വദേശിക്ക് ദാരുണ അന്ത്യം; 10 നാവികർ കൊല്ലപ്പെട്ടു

ദില്ലി: യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനും കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. 10 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷ്യധാന്യങ്ങൾ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്. 8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവിക സേന അറിയിച്ചു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖല കേന്ദ്രീകരിച്ച് കപ്പലുകൾക്ക് നേരെ റഷ്യ ആക്രമണം ശക്തമാക്കിയിരുന്നു. ജൂലൈ മാസത്തിൽ മാത്രം റഷ്യൻ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

0Shares