Categories
സഹപാഠി കൂട്ടായ്മയും കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും നടന്നു
Trending News


കാഞ്ഞങ്ങാട്: രാവണീശ്വരം ജി.എച്ച്.എസി.ൽ 1975 മുതൽ 1985 – 86 കാലഘട്ടങ്ങളിൽ ഒന്നിച്ച് പഠിച്ചവരുടെയും ഇടയ്ക്ക് വെച്ച് പഠനം നിർത്തിയവരുടേയും കൂട്ടായ്മയായ “സഹപാഠികൂട്ടായ്മ ” യുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും നടന്നു. 21 വർഷക്കാലത്തെ സർവ്വീസ് ജീവിതത്തിൽ, സേവനമനുഷ്ഠിച്ച എല്ലാ വിദ്യാലയങ്ങളിലും തൻ്റെതായ വ്യക്തി മുദ്ര പതിപ്പിച്ച് നിരവധി പുരസ്കാരങ്ങൾ നേടുകയും, പുല്ലൂർ ഗവ.യു.പി. സ്കൂളിൽ നിന്ന് 2025 ഏപ്രൽ 30 ന് വിരമിക്കുകയും ചെയ്യുന്ന സഹപാഠി കുട്ടായ്മയുടെ സെക്രട്ടറി എം.വി. രവിന്ദ്രൻ മാസ്റ്ററെ ഉപഹാരം നല്കി ആദരിച്ചു. രാവണീശ്വരം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യാധിതിയായി അക്കാലത്ത് പഠിപ്പിച്ച ഗുരുനാഥൻ റിട്ടേർഡ്: ഹെഡ് മാസ്റ്ററും, അജാനൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രി കെ.കൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ പ്രസിഡൻ്റ് രാജൻ കുഴിഞ്ഞടി അധ്യക്ഷത വഹിച്ചു. ഗുരുനാഥനായ കെ കൃഷ്ണൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ടി.ഗോവിന്ദൻ മാസ്റ്റർ, പ്രേമ ടീച്ചർ, എം.വി.ജയശ്രി, രഞ്ജിത്ത്, വി.നാരായണൻ, എം.വി നാരായണൻ, എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. തുടർന്ന് രവീന്ദ്രൻ മാസ്റ്റർ മറു മൊഴി രേഖപ്പെടുത്തി. അതിനു ശേഷം കൂട്ടായ്മയിലെ കുടുംബാംഗം എം.എ മ്യൂസിക്ക് തേർഡ് റാങ്കോടെ വിജയിച്ച കുമാരി അഷിത നാരായണൻ്റെ നേതൃത്വത്തിൽ ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ വി.സുകുമാരൻ സ്വാഗതവും കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.