രാഹുൽ ഗാന്ധിയുടെ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരം വിജയിച്ചു; ഡൽഹി പോലീസ് വഴങ്ങി, FIR രജിസ്റ്റർ ചെയ്തു; പകർപ്പ് ലഭിച്ചതോടെ നേതാക്കൾ മടങ്ങി

  • Post category:news / politics
  • Reading time:1 min read
You are currently viewing രാഹുൽ ഗാന്ധിയുടെ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരം വിജയിച്ചു; ഡൽഹി പോലീസ് വഴങ്ങി, FIR രജിസ്റ്റർ ചെയ്തു; പകർപ്പ് ലഭിച്ചതോടെ നേതാക്കൾ മടങ്ങി

ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരം വിജയിച്ചു. സി.ജെ.പി സമരത്തിൽ പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തിരുന്നില്ല. ഇത് മനസ്സിലാക്കിയ രാഹുൽ ഗാന്ധി പരിക്കേറ്റ വിദ്യാർത്ഥിക്കൊപ്പം കുത്തിയിരിപ്പ് സമരം നടത്തുകയാണുണ്ടായത്. രാഹുൽ ഗാന്ധി നടത്തിയ കടുത്ത പ്രതിഷേധത്തിന് മുന്നിൽ ദില്ലി പോലീസ് മുട്ടുമടക്കി. കേസ് രജിസ്റ്റർ ചെയ്യുകയും FIR ചെയ്തതിന്‍റെ വിവരങ്ങൾ പുറത്ത് വിട്ടു. അന്വേഷണത്തിൻ്റെ ഭാഗമായുള്ള എഫ് ഐ ആർ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ (BNS 118(1)), ജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കൽ (BNS 125) എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർഥിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പോലീസ് അറിയിച്ചു. ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് എഫ്.ഐ.ആർ ൽ വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധി നടത്തിയ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പോലീസ് കേസെടുത്തത്.

പെല്ലറ്റ് ഗൺ ആക്രമണത്തിൽ വിദ്യാർത്ഥിയുടെ ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടമായിരുന്നു. സാഹിൽ ലോചവ് എന്ന വിദ്യാർത്ഥിയുമായി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് രാഹുൽ ഗാന്ധി കുത്തിയിരിപ്പ് സമരം നടത്തിയത്. സാഹിലിൻ്റെ അമ്മയും പ്രിയങ്ക ഗാന്ധിയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. ദില്ലിയിൽ ജന്തർമന്ദിറിൽ നടന്ന സി ജെ പി പ്രതിഷേധത്തിനിടയുണ്ടായ സംഭവത്തിൽ വിദ്യാർത്ഥി നേരിട്ട് നൽകിയ പരാതിയിൽ കേസെടുക്കാൻ ആദ്യം ദില്ലി പോലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് രാഹുൽ ഗാന്ധി നേരിട്ടെത്തി സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് FIR വിവരം പുറത്തുവന്നതോടെയാണ് സമരം അവസാനിപ്പിച്ച് രാഹുലും നേതാക്കളും മടങ്ങിയത്. നീതിക്കായി നിലകൊള്ളുന്ന രാഹുൽ ഗാന്ധി ‘അനീതി നേരിടുന്ന ഏവരുടെയും ഹീറോ’യാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.

0Shares