കാസർഗോഡ് പുത്തിഗെ മുഗുറോഡിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ഒരു മരണം; ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർഗോഡ് പുത്തിഗെ മുഗുറോഡിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ഒരു മരണം; ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

സീതാംഗോളി (കാസർഗോഡ്): പുത്തിഗെ മുഗുറോഡിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ഒരു മരണം. മുഗു സങ്കായംകയ സ്വദേശി മുഹമ്മദ് അഷ്റഫ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ഭാര്യ ഖൈറുന്നീസ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികത്സയിലാണ്. ദമ്പതികൾ ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാർ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഉടൻ ഓടി കൂടിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഷ്റഫിൻ്റെ ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് പരിക്കേറ്റ മുഹമ്മദ് അഷ്റഫ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപെട്ടിരുന്നു എന്നാണ് വിവരം. അപകടവും മരണ വിവരവും നാടിനെ വലിയ ദുഃഖത്തിലാഴുതിയിട്ടുണ്ട്.

0Shares