കൃഷി ഭവൻ മുഖേന പച്ച തേങ്ങ സംഭരണം നടത്തി തേങ്ങ കർഷകരെ സഹായിക്കാൻ സർക്കാർ മുന്നോട്ട് വരണം; സ്വതന്ത്ര കർഷക സംഘം

  • Post category:local news / news
  • Reading time:1 min read
You are currently viewing കൃഷി ഭവൻ മുഖേന പച്ച തേങ്ങ സംഭരണം നടത്തി തേങ്ങ കർഷകരെ സഹായിക്കാൻ സർക്കാർ മുന്നോട്ട് വരണം; സ്വതന്ത്ര കർഷക സംഘം

കാസർകോട്: കൃഷി ഭവൻ മുഖേന പച്ച തേങ്ങ സംഭരണം നടത്തി തേങ്ങ കർഷകരെ സഹായിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് സ്വതന്ത്ര കർഷക സംഘം ദേലംപാടി പഞ്ചായത്ത് കൺവെർഷൻ ആവശ്യപ്പെട്ടു. വിളവ് കുറവും കാർഷിക ഉൽപന്നങ്ങൾക്കുള്ള വിലകുറവും മഹാളി രോഗം കാരണം കർഷകർ വളരെയധികം പ്രയാസത്തിലാണ്. ആയതിനാൽ സർക്കർ സഹായം ലഭ്യമാക്കേണ്ടതുണ്ട്.
കൺവെർഷൻ ഉദ്ഘടനം ചെയ്ത് ജില്ലാ പ്രസിഡണ്ട് അബൂബക്കർ ഹാജി എടനീർ പറഞ്ഞു. സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പള്ളി കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി മൊയ്തീൻ കുത്തി സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം പാലാട്ട് മുഖ്യപ്രഭാഷണം നടത്തി.

ദേലംമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ മുസ്തഫ ഹാജി, വൈസ് പ്രസിഡണ്ട് എ.ബി ശാരദ, സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ് സൺ സൈറ എ.ബി, ബഷീർ പള്ളംങ്കോട്, മെമ്പർ ഹമീദ് പള്ളംങ്കോട്, കെ.എം.സി.സി നേതാക്കളായ മാക്ക് അസൂർ, സുലൈമാൻ ദേലംമ്പാടി എന്നിവർക്ക് സ്വീകരണം നൽകി. മുതിർന്ന കർഷകരായ അബ്ദുൽ ഖാദർ കല്ല് കെട്ട്, കെ.പി. അഹമ്മദ് ഹാജി, സി.എച്ച്. മുഹമ്മദ്, കെ മുഹമ്മദ് കുഞ്ഞി , ടി പി ഇബ്രാഹിം ഹാജി, പി.കെ. മുഹമ്മദലി, കെ അബ്ദുൽ റഹ്‌മാൻ കാട്ടിപ്പാറ എന്നിവരെ ആദരിച്ചു.

ജലീൽ എ.കെ, ഹസ്സൻ നെക്കര, ഇ ആർ ഹമീദ്, ബഷീർ എ.ബി പള്ളംങ്കോട്, അഡ്വ ടി.കെ ഹസീബ്, സി.എച്ച്. അഷ്‌റഫ് ഹാജി, സി എച്ച് അബ്‌ദുല്ല, ഡി.എം അബ്ദുല്ല കുഞ്ഞി ഹാജി, യൂസുഫ് കെ.എ, ഹസൈനാർ ഹാജി പള്ളംഞ്ചി, ഹാഷിം മൊഗർ, തസ്ലിം പള്ളംങ്കോട്, ഫഹദ് പരപ്പ, അബ്ബസ് ഊജംമ്പാടി, കെ.പി സൂപ്പി, ശബീബ് പള്ളംങ്കോട് പ്രസംഗിച്ചു.

0Shares