Categories
എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകൾ; റീ എഡിറ്റിംഗ് പൂർത്തിയായി; സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി; മറ്റു സംഭവങ്ങൾ ഇങ്ങനെ..
Trending News





തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ റീ എഡിറ്റിംഗ് പൂർത്തിയായി. ആദ്യം പറഞ്ഞത് പ്രകാരം 17 ഭാഗങ്ങളിൽ മാറ്റം വരും എന്നാണ് കരുതിയതെങ്കിൽ ഇപ്പോൾ 24 ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായാണ് വിവരം. 24 ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായുള്ള സെൻസർ രേഖ ദൃശ്യ മാധ്യമങ്ങൾ പുറത്ത് വിട്ടു. സിനിമയിൽ ആദ്യം വരുന്ന നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവനായും ഒഴിവാക്കിയതയാണ് വിവരം. രണ്ട് മിനുട്ട് എട്ട് സെക്കന്റ് ഭാഗം ഒഴിവാക്കിതായി രേഖകൾ വ്യക്തമാക്കുന്നു. മാറ്റം വരുത്തിയതിന് ശേഷമുള്ള സിനിമ ഉടൻ പ്രദർശനത്തിനെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം. വിവാദങ്ങൾ ഉണ്ടെങ്കിലും ചിത്രം അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്.
Also Read

Sorry, there was a YouTube error.