ധർമേന്ദ്ര പ്രധാന്‍റെ ഒഴിവിലേക്ക് പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അതിവേഗം പ്രഖ്യാപിച്ച് മോദി; കർണ്ണാടകയിൽ നിന്നുള്ള പ്രതിനിധി, പ്രൾഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

You are currently viewing ധർമേന്ദ്ര പ്രധാന്‍റെ ഒഴിവിലേക്ക് പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അതിവേഗം പ്രഖ്യാപിച്ച് മോദി; കർണ്ണാടകയിൽ നിന്നുള്ള പ്രതിനിധി, പ്രൾഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

ദില്ലി: യുവ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ രാജിവെച്ച ധർമേന്ദ്ര പ്രധാന്‍റെ ഒഴിവിലേക്ക് പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അതിവേഗം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കർണ്ണാടകയിൽ നിന്നുള്ള പ്രതിനിധി പ്രൾഹാദ് ജോഷിയെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രഖ്യാപിച്ചു. നിലവിൽ ഭക്ഷ്യം, പൊതുവിതരണം, എന്നീ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന പ്രഹ്ലാദ് ജോഷി, തൻ്റെ നിലവിലെ ചുമതലകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അധിക ചുമതല കൂടി വഹിക്കും. സി.ജെ.പിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാൻ്റെ രാജി.

ധർമ്മേന്ദ്ര പ്രധാൻ്റെ രാജി രാജ്യവ്യാപകമായി യുവജനവിഭാഗം ആഘോഷമാക്കി. പ്രതിപക്ഷ സംഘടനകളുടെ ശക്തമായ പിന്തുണയാണ് രാജിയിലേക്ക് കേന്ദ്ര സർക്കാരിനെ കൊണ്ടെത്തിച്ചത്. ഡൽഹിയിലെ ജന്തർ മന്ദറിന് പുറമെ ഡൽഹിയിലെ പ്രധാന പൊതു ഇടങ്ങളിലെല്ലാം സമരക്കാരുടെ എണ്ണം നാൾക്കുനാൾ കൂടുന്നതാണ് കണ്ടത്. ഭരണകൂടം സർവ്വ പഴുതുകളും അടച്ച് സമരത്തെ നേരിടാൻ ശ്രമം നടത്തിയെങ്കിലും പരാജയപെടുകയാണ് ഉണ്ടായത്. രാജ്യം കണ്ട വലിയ ജനകീയ സമരമായി പുതു തലമുറയിലെ ഈ സമരം ചെരിത്രത്തിൽ ഇടം നേടും.

0Shares