റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് ന്യൂസ് ഡസ്കിൽ പോലീസ് കാണിച്ച അതിക്രമം; കാസർഗോഡും മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു

You are currently viewing റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് ന്യൂസ് ഡസ്കിൽ പോലീസ് കാണിച്ച അതിക്രമം; കാസർഗോഡും മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു

കാസറഗോഡ്: കൊച്ചിയിലെ റിപ്പോർട്ടർ ടി.വി ആസ്ഥാനത്ത് ന്യൂസ് ഡസ്കിൽ കടന്നു കയറി പോലീസ് നടത്തിയ അതിക്രമത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തി. ഇതിൻ്റെ ഭാഗമായി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ കാസർഗോഡും പ്രതിഷേധിച്ചു. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാസറഗോഡ് നഗരത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് പ്രസ് ക്ലബ്ബിന് മുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡൻ്റ് സിജു കണ്ണൻ, സെക്രട്ടറി പ്രദീപ് നാരായണൻ, രമേശൻ പിലിക്കോട്, അരുൺ പൂപ്പറമ്പ, എം ഷാജി എന്നിവർ സംസാരിച്ചു. മാധ്യമ സ്ഥാപനത്തിൽ കയറി വാർത്ത സംവിധാനത്തെ തടസ്സപ്പെടുത്തുന്ന നിലയിൽ നടത്തിയ പരിശോധന അപലപനീയമാണ്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ബുധനാഴ്ച്ച രാവിലെയാണ് പരിശോധനക്ക് എത്തിയത്. തുടർന്ന് ന്യൂസ് ഡെസ്കിൽ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരുടെ മൊബൈൽ ഫോണുകൾ വാങ്ങി അവരെ ഡെസ്കിൽ നിന്നും മാറ്റി. വാർത്തകൾ ശേഖരിക്കാനും വിവിധ ലേഖകരുമായി ബന്ധപ്പെടുന്ന ഇൻപുട്ട് ഫോണും പോലീസ് പിടിച്ചുവാങ്ങിയതായും പരാതി ഉയർന്നു.

0Shares