Categories
രാവണീശ്വരം ഗവ- ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം; “വരവേൽപ് 2025” അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
Trending News





കാഞ്ഞങ്ങാട്: രാവണീശ്വരം ഗവ- ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം “വരവേൽപ് 2025” നടന്നു. പരിപാടിയുടെ ഭാഗമായി പുതുതായി പ്രവേശനം നേടിയ പ്ലസ് വൺ വിദ്യാർഥികളെ ആനയിച്ചുകൊണ്ട് സ്കൂൾ കവാടത്തിൽ നിന്നും ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെ സ്വീകരിച്ചു. തുടർന്ന് നടന്ന ചടങ്ങ് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ, വാർഡ് മെമ്പർമാരായ പി. മിനി, എം ബാലകൃഷ്ണൻ, ചിത്താരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ.പവിത്രൻ മാസ്റ്റർ, എസ്.എം.സി ചെയർമാൻ, എ.വി.പവിത്രൻ, പ്രധാന അധ്യാപിക ശ്രീരേഖ, മദർ പി.ടി.എ പ്രസിഡണ്ട്
ധന്യ അരവിന്ദൻ, ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് എം.രാധ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ജനാർദ്ദനൻ മാസ്റ്റർ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് പ്രേമ ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രവേശനോത്സവ ഭാഗമായി 2015-17 പ്ലസ് ടു ബാച്ച് മധുര പലഹാരം വിതരണവും നടത്തി. പ്രിൻസിപ്പാൾ വി.കെ. പ്രിയ സ്വാഗതവും ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റാഫ് സെക്രട്ടറി എസ്.ഭാവന നന്ദിയും പറഞ്ഞു.

Sorry, there was a YouTube error.