മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾക്ക് ഇ.ഡി സമൻസ്; നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്ന് ജോൺ ബ്രിട്ടാസ് എം.പി; കൂടുതൽ അറിയാം..

You are currently viewing മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾക്ക് ഇ.ഡി സമൻസ്; നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്ന് ജോൺ ബ്രിട്ടാസ് എം.പി; കൂടുതൽ അറിയാം..

ദില്ലി: മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി വീണയ്ക്ക് ഇ.ഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എം.പി. വീണയുടെ കാര്യത്തിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു ജോൺ ബ്രിട്ടാസിൻ്റെ പ്രതികരണം. എസ്എഫ്ഐഒയോട് അടക്കം വിവരങ്ങൾ വീണ ധരിപ്പിച്ചതാണെന്ന് പറഞ്ഞ ജോൺ ബ്രിട്ടാസ്, സി.എം.ആർ.എൽ നൽകിയ രാഷ്ട്രീയ സംഭാവനങ്ങളിലും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. നിലവിലെ കോൺഗ്രസ്സ് മന്ത്രിസഭയിലെ രണ്ട് പേർ പണം കൈപ്പറ്റി എന്നത് എല്ലാവർക്കും അറിയാം. അതുവച്ച് നോക്കുമ്പോൾ വീണ വാങ്ങിയെന്ന് പറയുന്നത് എത്രയോ ചെറിയ തുകയാണ്. ആ പണം രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

0Shares