കാസർഗോഡ് സബ് ജയിലിന് പിൻവശത്തെ റോഡ് തകർന്നു; റോഡരികിലുള്ള പഴയ കെട്ടിടം അപകടം മാടി വിളിക്കുന്നു; അധികാരികൾ കണ്ണ് തുറക്കുമോ.?

You are currently viewing കാസർഗോഡ് സബ് ജയിലിന് പിൻവശത്തെ റോഡ് തകർന്നു; റോഡരികിലുള്ള പഴയ കെട്ടിടം അപകടം മാടി വിളിക്കുന്നു; അധികാരികൾ കണ്ണ് തുറക്കുമോ.?

റിപ്പോർട്ട്: ഷാഫി തെരുവത്ത്
കാസർകോട്: കാസർഗോഡ് സബ് ജയിലിന് പിൻവശത്തെ പള്ളം റോഡ് തകർന്നു. റോഡരികിലുള്ള പഴയ കെട്ടിടം വീഴാറായ നിലയിൽ, അപകടം ഏത് സമയവും സംഭവിക്കാം. അധികാരികൾ കണ്ണ് തുറക്കണമെന്നും അടിയന്തിര ഇടപെടൽ നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ടൗൺ യു.പി സ്ക്കൂൾ, ഉപജില്ലാ ഓഫീസ് തുടങ്ങി നിരവധി ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള ഏറെ തിരക്കേറിയ റോഡാണ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ചെറുതായി റോഡ് ടാറിംഗ് ചെയ്ത ശേഷം ഈ റോഡിൻ്റെ അറ്റകുറ്റപണി പോലും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഇരുചക്രവാഹനങ്ങൾ കൂടുതലും അപകടത്തിൽ പെടുന്നു. കുഴിയിൽ മഴവെള്ളം നിറഞ്ഞാൽ മറ്റു വാഹനങ്ങളും അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. സമീപത്തെ റോഡരികിൽ സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടം ഇടിഞ് ഏത് സമയത്തും റോഡിൽ വീണ് വലിയ അപകട സാധ്യതയിലായിട്ടുണ്ട്. നഗരസഭയുടെ അധിനതയിലുളള റോഡും സ്ഥലവുമാണ് ഇത്. ബന്ധപ്പെട്ട കൗൺസിലർ ഉണർന്ന് പ്രവർത്തിക്കണമെന്നും അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്നും വ്യാപാരികളും സമീപവാസികളും ആവശ്യപ്പെട്ടു.

പള്ളം റോഡിൽ സ്ലാബ് പൊട്ടി ഗർത്തം യാത്രക്കാർ ഭീതിയിൽ: നഗരത്തിന് സമീപത്തെ പള്ളം റോഡിൽ സ്ലാബ് പൊട്ടി ഗർത്തം രൂപപ്പെട്ടു. യാത്രക്കാർ ഭീതിയിലൂടെയാണ് നടന്നങ്ങുന്നത്. ഒരാഴ്ച മുമ്പാണ് റോഡിലുള്ള സ്ലാബ് പൊട്ടിയത്. സ്ലാബിനടിയിൽ ഓവ് ചാലാണ് ഉള്ളത്. ദിവസേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഏറെ തിരക്കേറിയ റോഡിലാണ് കഴിഞ്ഞ ദിവസം ഗർത്തം ഉണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലും റോഡിനിരുവശവുമുണ്ട്.വാഹനങ്ങൾ ഗർത്തത്തിൽ വീണ് അപകടമുണ്ടാവതിരിക്കാൻ കല്ലുകളും മരച്ചില്ലകളും വെച്ച് മറച്ചിരിക്കുകയാണ്. വലിയ അപകടം ഉണ്ടാവുന്നതിന് മുമ്പ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

1Shares