Categories
news

ലോക്ക്ഡൗൺ നിയന്ത്രണത്തിലും കൊവിഡ് വ്യാപനം രൂക്ഷം; രാജ്യത്ത് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുള്ളത് 11 ശതമാനം ആളുകൾക്ക് മാത്രം; പ്രതിസന്ധിയില്‍ ഒരു രാജ്യം

മറ്റ് വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡിനെ നല്ല രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞ രാജ്യമാണ് ഓസ്‌ട്രേലിയ.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുമ്പോഴും ഓസ്‌ട്രേലിയയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. നാല് ആഴ്ചക്കാലമായി ലോക്ക്ഡൗൺ തുടരുന്ന ന്യൂ സൗത്ത് വെയിൽസിൽ 110 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിക്‌ടോറിയയിൽ 22കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലോക്ക്ഡൗൺ ഇല്ലായിരുന്നെങ്കിൽ കേസുകൾ ഇതിലും ഉയർന്നേക്കുമായിരുന്നു എന്നാണ് ന്യൂ സൗത്ത് വെയിൽസ് ഭരണാധികാരി ഗാഡിസ് ബെരെജിക്ലിയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ജനസാന്ദ്രതയുള്ള നഗരമായ സിഡ്‌നി ഉൾപ്പെടുന്ന വെയിൽസിൽ ഡെൽറ്റാ വൈറസിന്‍റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

കൊവിഡ് വ്യാപനം ഒന്നര വർഷം പിന്നിടുമ്പോൾ ഇതുവരെ രാജ്യത്ത് 11 ശതമാനം ആളുകൾക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുള്ളത്. രാജ്യത്ത് നിലവിൽ ഫൈസർ വാക്‌സിൻ പ്രതിസന്ധി രൂക്ഷമാണ്. അതേസമയം മറ്റ് വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡിനെ നല്ല രീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞ രാജ്യമാണ് ഓസ്‌ട്രേലിയ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest