Categories
channelrb special Kerala local news news

കോടികളുടെ നിക്ഷേപ തട്ടിപ്പ്; ജി.ബി.ജി കമ്പനിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; ഒളിവിലുള്ള ഡയറക്ടർമാർക്ക് എതിരെ പോലീസ് അന്വേഷണം ഊർജിതമാക്കി

കേന്ദ്ര ഏജന്‍സി അനേഷിച്ച് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം

വാർത്തകൾ ലഭിക്കാൻ ഈ ലിങ്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX

കുണ്ടംകുഴി / കാസർകോട്: കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ജി.ബി.ജി (ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ്) യുടെ കുണ്ടംകുഴിയിലെ പ്രധാന ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പ്രവർത്തകർ സ്ഥാപനത്തിന് അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. മാർച്ചിൽ അക്രമങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന പോലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് സ്ഥലത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ബലരാമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്‌തു. പ്രാദേശിക ഭരണ സംവിധാനത്തിൻ്റെയും രാഷ്ട്രീയ നേതൃത്ത്വത്തിൻ്റെയും തണലിലാണ് ഇത്തരം സ്ഥാപനങ്ങള്‍ വളരുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

ജി.ബി.ജി കേന്ദ്ര ഏജന്‍സി അടക്കമുള്ളവർ അനേഷിച്ച് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും രാഷ്ട്രീയ മാഫിയ കൂട്ടുകെട്ട് അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അഭിലാഷ് കാമലം അധ്യക്ഷനായി. കുഞ്ഞികൃഷ്ണന്‍ മാടക്കല്ല്, ശ്രീജിത്ത് മാടക്കല്ല്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ സി.എം ഉനൈസ്, ഗിരികൃഷ്ണന്‍ കൂടാല, ശ്രീജിത്ത് കോടോത്ത്, രാകേഷ് കരിച്ചേരി, ഫസല്‍ റഹ്‌മാന്‍, ഇബ്രാഹിം കളരിയടുക്കം, സന്തോഷ് കൊളത്തൂര്‍, ശ്രീവത്സന്‍, രാജ് കുമാര്‍, അഖില്‍ കുണ്ടുച്ചി, മിഥുന്‍ മുന്നാട്, മണികണ്ഠന്‍, ചാത്തുകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ചെയർമാനും ഡയറക്ടറും ജയിലിൽ

നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കമ്പനിയുടെ ചെയർമാൻ കുണ്ടംകുഴി ബിഡിക്കികണ്ടത്തെ ഡി.വിനോദ്‌കുമാർ, ഡയറക്ടർ പെരിയ, നിടുവോട്ടുപാറയിലെ ഗംഗാധരൻ നായർ എന്നിവരെ കാസർകോട് ജില്ലാ സ്‌പെഷ്യൽ കോടതി രണ്ടാഴ്‌ചത്തേക്ക് റിമാണ്ട് ചെയ്‌തിട്ടുണ്ട്‌.

കേസിലെ മറ്റ് പ്രതികളായ കമ്പനി ഡയറക്ടർമാരായ ആലംപാടി, നാൽത്തടുക്കയിലെ എ.ഡി മുഹമ്മദ് റസാഖ്, പിലിക്കോട് മല്ലക്കര വീട്ടിൽ പി.സുഭാഷ്, മാണിയാട്ട്, പുതിയ വളപ്പിൽ സി.പി പ്രീജിത്ത്, മാണിയാട്ട്, പടിഞ്ഞാറെ വീട്ടിൽ പി.വി രാജേഷ് തുടങ്ങിയവർ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി ബേഡകം പോലീസ് പറഞ്ഞു.

പണം തട്ടിയെടുത്ത സംഭവത്തിൽ ജി.ബി.ജി കമ്പനി നടത്തിപ്പുകാർക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കണ്ണൂർ, അലമ്പടമ്പ്, മഠത്തിൽ സ്വദേശിയായ സിജി മാത്യുവിൻ്റെ പരാതിയിലാണ് കേസ്. ഇതോടെ നിക്ഷേപ തട്ടിപ്പ് കേസിൽ ബേഡകം പോലീസ് രജിസ്റ്റർ ചെയ്‌ത കേസുകൾ 19 ആയി. കാസർകോട് ജില്ലയ്ക്ക് പുറത്തുനിന്നുള്ള ആദ്യ കേസാണിത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *