Categories
രേഖകളില്ലാതെ കാറില്‍ കടത്തിയ 21.75 ലക്ഷം രൂപയുമായി കാസർകോട് സ്വദേശി പിടിയില്‍; പണം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ്
തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ കാറിനകത്ത് പണം കണ്ടെത്തുകയായിരുന്നു
Trending News
ബദിയടുക്ക / കാസർകോട്: മതിയായ രേഖകളില്ലാതെ കാറില്‍ കടത്തിയ ഇരുപത്തൊന്നേ മുക്കാല്‍ ലക്ഷം രൂപയുമായി നായന്മാര്‍മൂല പാണലം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാണലത്തെ യു.എ ഹക്കീ(42)മിനെയാണ് ബദിയടുക്ക പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
Also Read
ചൊവാഴ്‌ച വൈകിട്ട് നാല് മണിയോടെ നെല്ലിക്കട്ട ഗുരുനഗറില്‍ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ കര്‍ണാടക ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന വെളുത്ത നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ കാറിനകത്ത് പണം കണ്ടെത്തുകയായിരുന്നു.
പൊലീസ് രേഖ ആവശ്യപ്പെട്ടെങ്കിലും ഹക്കീമിൻ്റെ കൈവശം ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് കാറും പണവും പൊലീസ് കസ്റ്റഡിയിലെടുത്തു. പണം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ഹക്കീമിനെ കൂടുതല്‍ ചോദ്യം ചെയ്‌തു വരികയാണ്. അഡീഷണല്‍ എസ്.ഐ ലക്ഷ്‌മി നാരായണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ചന്ദ്രകാന്ത്, വര്‍ഗീസ് തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.
Sorry, there was a YouTube error.