Trending News


ബസ് യാത്രയ്ക്കിടെ ഛര്‍ദിക്കാനായി ജനലിലൂടെ തല പുറത്തേക്കിട്ട യുവതി ബസിനെ മറികടന്നെത്തിയ വാഹനമിടിച്ച് മരിച്ചു. ഔട്ടർ ഡൽഹിയിലെ നരേലയിലാണ് സംഭവം. ഹരിയാന റോഡ്‌വേയ്‌സ് ബസിൽ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഛര്‍ദിക്കാനായി തല പുറത്തേക്കിട്ടപ്പോഴാണ് അപകടമുണ്ടായത്. ബസിനെ മറികടന്ന് അമിത വേഗത്തിലെത്തിയ വാഹനം യുവതിയുടെ തലയില്‍ ഇടിക്കുകയായിരുന്നു.
Also Read
രണ്ട് വാഹനങ്ങള്‍ക്കും ഇടയില്‍ യുവതിയുടെ തല ഞെരിഞ്ഞമര്‍ന്ന് പൂര്‍ണമായും തകര്‍ന്ന നിലയിലായിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതികള്‍ വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞു.
ഉത്തര്‍പ്രദേശിലെ പ്രതാപ് ഗഢില്‍ നിന്നിള്ള ബബ്ലി കുമാരി (20) യാണ് അതിദാരുണമായി മരണപ്പെട്ടത്. രക്ഷാബന്ധൻ ആഘോഷങ്ങൾക്കായി സഹോദരൻ സന്ദീപിനെ കാണാൻ ലുധിയാനയിലേക്ക് പോകുകയായിരുന്നു യുവതിയായ ബബ്ലി കുമാരി.

യുവതിയുടെ സഹോദരിയും ഭര്‍ത്താവും മൂന്ന് കുട്ടികള്‍ക്കും ഒപ്പമായിരുന്നു ഇവര്‍ ലുധിയാനയിലേക്ക് പോയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
നരേലയിലെ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. യാത്രക്കാരെല്ലാം നന്നായി ഭയന്നിരുന്നു. യുവതിയെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ വാഹനം ഏതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസോ ട്രക്കോ ആണെന്നാണ് സംശയിക്കുന്നത്.എന്നാൽ ഇതുവരെ ഉറപ്പിച്ചിട്ടില്ല. സ്ഥലത്തെ സി.സി.ടി.വികൾ പരിശോധിച്ച് വരികയാണെന്നെന്ന് പോലീസ് അറിയിച്ചു.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്