Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
കോഴിക്കോട്: പ്രഭാത നടത്തത്തിനിടെ കടിച്ചു പരിക്കേല്‍പ്പിച്ച നായയെ യുവാവ് പിടിച്ചുകെട്ടിയ സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. പന്തീരങ്കാവ് പുന്നയൂര്‍ക്കുളം സ്വദേശി അബ്ദുള്‍ നാസറാണ് കടിച്ച നായയെ ശക്തമായി പ്രതിരോധിച്ച് കീഴടക്കിയത്. എന്നാലിപ്പോള്‍ നാസറിനെ കടിച്ച നായയ്ക്ക് പേവിഷ ബാധസ്ഥിരീകരിച്ചിരിക്കുന്നു അധികൃതര്‍. നാസറിനെ കടിച്ചതിന് പിന്നാലെ ശനിയാഴ്ച രാവിലെ നായ ചത്തിരുന്നു.
Also Read
പ്രദേശവാസിയുടെ വളര്‍ത്തുനായ ആയിരുന്നു നാസറിനെ കടിച്ചത്. നാസറിനെ കൂടാതെ നായയുടെ ഉടമയ്ക്കും നേരത്തെ കടിയേറ്റിരുന്നു.
നാസറിന് കടിയേറ്റ ദിവസം അതിസാഹസികമായി അദ്ദേഹം നായയെ കീഴ്പ്പെടുത്തി ഇല്ലായിരുന്നെങ്കില്‍ തൊട്ടുപിന്നാലെ കൂടുതല്‍ പേര്‍ക്ക് കടി കിട്ടുമായിരുന്നു എന്നാണ് നാട്ടുകാരുടെ പ്രതികരണം..
ഇപ്പോള്‍ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചതോടെ നായയുമായി അടുത്തിടപഴകിയ എല്ലാവരും പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതായി വരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. നാസര്‍ നായയെ കീഴ്പ്പെടുത്തിയപ്പോള്‍ സഹായത്തിനായി നാട്ടുകാരും എത്തിയിരുന്നു. ഈ ഘട്ടത്തില്‍ നായയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാ പ്രദേശവാസികളും കുത്തിവെപ്പ് സ്വീകരിക്കേണ്ടതായി വരും.
Sorry, there was a YouTube error.