Categories
ജോലി സ്ഥലത്തുള്ള മാനസിക സമ്മർദ്ദം; യുവ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍, മരണത്തിൽ നാട് ദുഃഖസാന്ദ്രമായി
ജനല്‍കമ്പിയില്‍ ചൂരിദാറിൻ്റെ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
ബദിയടുക്ക / കാസർകോട്: യുവ വനിതാ ഡോക്ടറെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കന്യപ്പാടിക്ക് സമീപം കരിക്കട്ടപ്പള്ളയിലെ ഗോപാലകൃഷ്ണ ഭട്ടിൻ്റെയും വിനോദയുടെയും ഏകമകള്‍ ജി.കെ പല്ലവി(25)യാണ് മരിച്ചത്. പല്ലവി തിങ്കളാഴ്ച രാത്രി 12 മണിവരെ വീട്ടുകാരോട് സംസാരിച്ച ശേഷം തലകറങ്ങുന്നുവെന്ന് പറഞ്ഞ് കിടപ്പുമുറിയിലേക്ക് പോയതായിരുന്നു.
Also Read
ചൊവാഴ്ച രാവിലെ 7.30 മണി കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ സംശയം തോന്നി കിടപ്പുമുറി തുറന്ന് നോക്കിയപ്പോള്‍ ജനല്‍കമ്പിയില്‍ ചൂരിദാറിൻ്റെ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പല്ലവി കുറച്ചു ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു വരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജോലിസ്ഥലത്തുള്ള മാനസിക സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.
ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. യുവ ഡോക്ടറുടെ ദുരൂഹ മരണത്തിൽ നാട് ദുഃഖസാന്ദ്രമായി.
Sorry, there was a YouTube error.