Categories
news

ലോക്ഡൗണ്‍ യാത്രാപാസിന് ഇന്ന് മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം; ആർക്കൊക്കെ എങ്ങിനെ അപേക്ഷിക്കണം എന്നറിയാം

ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും പാസിനായി അപേക്ഷിക്കാം. നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കേരളത്തിൽ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ യാത്രയ്ക്കായി പോലീസ് പാസ് നിര്‍ബന്ധമാക്കി. പാസ്സിനായി അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില്‍ വരും. കേരള പോലീസിന്‍റെ വെബ്സൈറ്റിലാണ് പസ്സിനായി അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ രേഖപ്പെടുത്തണം.

സ്‌പെഷ്യല്‍ ബ്രാഞ്ചാണ് അപേക്ഷ പരിശോധിച്ച ശേഷം യാത്രാനുമതി നല്‍കുക. അനുമതി ലഭിക്കുന്നതോടെ അപേക്ഷകന്‍റെ മൊബൈല്‍ ഫോണിലേക്ക് ഒ.ടി.പി. വരികയും അനുമതി പത്രം ഫോണില്‍ കിട്ടുകയും ചെയ്യും. ഇതുപയോഗിച്ച് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. മരണം, ആശുപത്രിയിലേക്കുള്ള യാത്ര, അടുത്ത ബന്ധുവിന്‍റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കാണ് പാസ്സ് നൽകുക.

ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും പാസിനായി അപേക്ഷിക്കാം. നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആശുപത്രി ജീവനക്കാന്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സേവന വിഭാഗങ്ങള്‍ക്ക് യാത്ര ചെയ്യാൻ പാസിന്‍റെ ആവശ്യമില്ല.

ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാകുന്നതുവരെ സത്യപ്രസ്താവനയോ തിരിച്ചറിയല്‍ കാര്‍ഡുകളോ ഉപയോഗിച്ച് ആളുകള്‍ക്ക് യാത്ര ചെയ്യാം. അടിയന്തരമായി പാസ്സ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നല്‍കാം.

0Shares

Leave a Reply

Your email address will not be published. Required fields are marked *