Trending News
ലക്‌നൗ: മഹാത്മാ ഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്‍റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മവാർഷികം രാജ്യം ഞായറാഴ്‌ച ആഘോഷിക്കുകയാണ്. ലക്‌നൗവിലെ ഗാന്ധി ആശ്രമത്തിൽ എത്തിയാണ് ആദിത്യനാഥ് പുഷ്പാർച്ചന നടത്തിയത്.
Also Read
“രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
ജനങ്ങളെ ഒന്നിപ്പിച്ചു കൊണ്ട് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി അദ്ദേഹം മഹത്തായ സംഭാവനകൾ നൽകി. അദ്ദേഹം രാജ്യത്തെ ജനങ്ങൾക്ക് വലിയ പ്രചോദനമാണ്,” ആദിത്യനാഥ് ട്വീറ്റ് ചെയ്തു. ഖാദി ഉത്പന്നങ്ങൾ വാങ്ങാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
“ആളുകൾ കുറഞ്ഞത് ഒരു ഖാദി ഉൽപ്പന്നമെങ്കിലും ധരിക്കണം. സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഒരു ജില്ലയിൽ ഒരു ഉൽപ്പന്നം എന്ന പദ്ധതി യു.പിയിൽ നടപ്പാക്കണം”, അദ്ദേഹം പറഞ്ഞു. ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിന് മുമ്പ് അദ്ദേഹം മഹാത്മാ ഗാന്ധിയുടെ പ്രിയപ്പെട്ട ഭജനിലും പങ്കെടുത്തു.
Sorry, there was a YouTube error.