Categories
news

ഉക്രൈൻ ആക്രമണങ്ങളിൽ റഷ്യക്കെതിരെ ഉപരോധം ശക്തമാക്കി ലോകരാജ്യങ്ങള്‍; വിസയും മാസ്റ്റര്‍കാര്‍ഡും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി

റഷ്യന്‍ സൈന്യം ഉപരോധിച്ചിരിക്കുന്ന വോള്‍വോനാഖയില്‍ മൃതദേഹങ്ങള്‍ നിരത്തുകളില്‍ കിടന്ന് ജീര്‍ണിക്കുകയാണ്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു.

ഉക്രെയിനുനേരെ റഷ്യ നടത്തുന്ന സമാനതകളില്ലാത്ത ആക്രമണങ്ങള്‍ക്കെതിരെ റഷ്യക്കെതിരെ ഉപരോധം ശക്തമാക്കി ലോകരാജ്യങ്ങള്‍. റഷ്യയില്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ വിസയും മാസ്റ്റര്‍കാര്‍ഡും തീരുുമാനിച്ചു.

റഷ്യയിലെ പങ്കാളികളുമായി ചേര്‍ന്ന് ഇടപാടുകള്‍ ഉടന്‍ തന്നെ നിര്‍ത്തിവെയ്ക്കാനുള്ള നടപടി സ്വീകരിച്ചതായി വിസ അറിയിച്ചു. ഇതനുസരിച്ച് വിദേശത്തോ സ്വദേശത്തെ റഷ്യന്‍ വിസ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

പതിനൊന്നാം ദിവസവും ഉക്രെയിനില്‍ റഷ്യ ആക്രമണം തുടരുകയാണ്. അധിനിവേശ സേന കനത്ത ആക്രമണം അഴിച്ചുവിട്ടതോടെ മാനുഷിക ദുരന്തത്തിൻ്റെ വക്കിലാണ് ഉക്രെയിന്‍ നഗരങ്ങള്‍. തെക്കന്‍ നഗരമായ മരിയുപോളില്‍ പ്രഖ്യാപിച്ച ഭാഗിക വെടിനിര്‍ത്തല്‍ പാളിയതോടെ നഗരം അപകടമുനമ്പിലാണ്. നഗരവാസികളെ ഒഴിപ്പിക്കാന്‍ ശനിയാഴ്ച പകല്‍ അഞ്ചുമണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്താമെന്നായിരുന്നു റഷ്യന്‍ വാഗ്ദാനം.

എന്നാല്‍ ഈ സമയത്തും റഷ്യ ഷെല്ലിങ് തുടര്‍ന്നുവെന്നും ഒഴിപ്പിക്കല്‍ സാധ്യമായില്ലെന്നും മരിയുപോള്‍ നഗര ഭരണകൂടം വ്യക്തമാക്കി. റഷ്യന്‍ സൈന്യം ഉപരോധിച്ചിരിക്കുന്ന വോള്‍വോനാഖയില്‍ മൃതദേഹങ്ങള്‍ നിരത്തുകളില്‍ കിടന്ന് ജീര്‍ണിക്കുകയാണ്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു. ഷെല്‍ട്ടറുകളില്‍ കഴിയുന്നവര്‍ക്കുള്ള ആഹാരവും മരുന്നും ഏതാണ്ട് തീര്‍ന്ന നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *