Categories
local news news

ലോക മാനസികാരോഗ്യ ദിനം; ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കാസറഗോഡ്: ചൈൽഡ് കെയർ ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ ലോക മാനസികാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി കാസറഗോഡ് ഗവണ്മെന്റ് കോളേജിലെ NSS വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. CCWO ദേശീയ ഭരണ സമിതി പ്രസിഡണ്ട് ശ്രീ.സുനിൽ മളിക്കാലിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌ ഗീതു രാമചന്ദ്രൻ ക്ലാസ്സ്‌ നയിച്ചു. CCWO ഭരണസമിതി വൈസ് പ്രസിഡണ്ട് ശ്രീ.ഉമ്മർപാടലഡുക്ക, കോളേജിലെ ഹിസ്റ്ററി വിഭാഗം പ്രൊഫസർ ശ്രീമതി. ദീപ, സൈക്കോളജിസ്റ്റ് ദേവിക എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. NSS സെക്രട്ടറി അങ്കിത സ്വാഗതവും, ഫാജീഷ നന്ദിയും അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest