Categories
ലോക സാക്ഷരതാ ദിനചാരണവും ഹയർ സെക്കന്ററി തുല്യത വിജയികളെ അനുമോദിക്കലും നടന്നു
Trending News
കാഞ്ഞങ്ങാട്: ലോക സാക്ഷരത ദിനചാരണവും, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹയർ സെക്കന്ററി തുല്യത വിജയികളെ അനുമോദിക്കലും നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം. അബ്ദുൾ റഹ്മാൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീല ബഷീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യൂജിൻ സാക്ഷരത പ്രവർത്തകരെ ആദരിച്ചു.
Also Read
ഹയർ സെക്കന്ററി തുല്യത പരീക്ഷ വിജയികളെ ആദരിക്കൽ കാസറഗോഡ് ജില്ല സാക്ഷരത മിഷൻ കോഡിനേറ്റർ പി.എൻ. ബാബു നിർവഹിച്ചു. സാക്ഷരത മിഷൻ മോണിറ്ററിങ് കോഡിനേറ്റർ ഷാജു ജോൺ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത മെമ്പർമാരായ എം.ജി പുഷ്പ, എ. ദാമോദരൻ, സി.പുഷ്പ എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി തുല്യതാ പരീക്ഷ വിജയികളായവർ തങ്ങളുടെ അനുഭവങ്ങളും ലക്ഷ്യങ്ങളും വിവരിച്ച് സംസാരിച്ചു. നോഡൽ പ്രേരക്ക് എം.ഗീത സ്വാഗതവും പ്രേരക് എം. ബാലാമണി നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.