Categories
education local news news

അതി ദരിദ്രർക്ക് മൈക്രോ പ്ലാൻ തയ്യാറാക്കൽ; കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു, ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംഘാടക സമിതിയും രൂപീകരിച്ചു

വാർഡ് തലത്തിൽ കൂടിയിരുന്ന് മൈക്രോ പ്ലാൻ തയ്യാറാക്കി

കുറ്റിക്കോൽ / കാസർകോട്: അതി ദരിദ്രർക്കായുള്ള മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായി പഞ്ചായത്തുതല ശില്പശാല. വാർഡ് തലത്തിൽ കൂടിയിരുന്ന് മൈക്രോ പ്ലാൻ തയ്യാറാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യംങ്ങാനം ഉദ്‌ഘാടനം ചെയ്‌തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.കെ അരവിന്ദൻ, ഷമീർ കുമ്പക്കോട്, പി.ജെ ലീസി എന്നിവർ പ്രസംഗിച്ചു.

ജനപ്രതിനിധികൾ, സി.ഡി.എസ്‌ അംഗങ്ങൾ, വാർഡ് തല സമിതി അംഗങ്ങൾ, അങ്കണവാടി വർക്കേഴ്‌സ്, ആശാ പ്രവർത്തകർ, എന്നിവർ പങ്കെടുത്ത ശില്പശാലയിൽ കില ആർ.പിമാരായ എം.മാധവൻ നമ്പ്യാർ, കെ.ടി സുകുമാരൻ എന്നിവർ ക്ലാസ്സെടുത്തു. അസി. സെക്രട്ടറിയും നോഡൽ ഓഫീസറുമായ ഷാജി.സി സ്വാഗതവും അസി. നോഡൽ ഓഫീസറും വി.ഇ.ഒയുമായ സുനിത.ഇ നന്ദിയും പറഞ്ഞു.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിൻ്റെ ഭാഗമായി നിരക്ഷരരായിട്ടുള്ള ആളുകളെ സർവ്വെയിലൂടെ കണ്ടെത്തി സാക്ഷരരാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു. വാർഡ് തല സമിതി യോഗം ചേർന്ന് ഒക്ടോബർ 2 ന് നിരക്ഷരരെ ഓൺലൈൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിനും തീരുമാനിച്ചു.

ജനപ്രതിനിധികൾ, സിഡി.എസ് അംഗങ്ങൾ, അങ്കണവാടി ടീച്ചർമാർ, ആശ പ്രവർത്തകർ, വായനശാല, ക്ലബ് പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പ്രസിഡണ്ട് മുരളി പയ്യംങ്ങാനം ഉദ്ഘാടനം ചെയ്യ്തു. വൈസ്. പ്രസിഡണ്ട് ശോഭനകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.കെ അരവിന്ദൻ, പി.ജെ ലിസി, ഗ്രാമ പഞ്ചായത്തംഗം ബലരാമൻ നമ്പ്യാർ, സാക്ഷരതാ മിഷൻ ജില്ലാ ആർ.പി രാഘവൻ മാസ്റ്റർ മായിപ്പാടി. നോഡൽ പ്രേരക് തങ്കമണി, പഞ്ചായത്ത് ആർ.പി കെ.ടി സുകുമാരൻ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷമീർ കുമ്പക്കോട് സ്വാഗതവും പ്രേരക് ഉഷ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest