Categories
local news

തൊഴിലുറപ്പ് തൊഴിലാളികൾ അജാനൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

വെള്ളിക്കോത്ത് (കാഞ്ഞങ്ങാട്): അശാസ്ത്രീയമായ എൻ.എം.എം.എസും ജിയോ ഫാൻസിങ്ങും ഒഴിവാക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ കഠിന പ്രവർത്തികൾ ഒഴിവാക്കുക, 600 രൂപയായി ദിവസ വേദന ഉയർത്തുക, 200 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുക, ജോലി സമയം രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെ നിജപ്പെടുത്തുക, തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ അജാനൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് എം. ഗൗരിഉദ്ഘാടനം ചെയ്തു.

യൂണിയൻ അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ കണ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, സേതു കുന്നുമ്മൽ, കെ.വി. ജയപാലൻ, ഏരിയ പ്രസിഡണ്ട് രാമചന്ദ്രൻ കാഞ്ഞങ്ങാട് പഞ്ചായത്ത് ചെയർപേഴ്സൺ എം. മീന, ഏരിയ കമ്മിറ്റി അംഗങ്ങളായ സി സാവിത്രി, സുനിൽ അജാനൂർ എന്നിവർ സംസാരിച്ചു. യൂണിയൻ അജാനൂർ പഞ്ചായത്ത് സെക്രട്ടറി എം. ജി.പുഷ്പ സ്വാഗതം പറഞ്ഞു. പോസ്റ്റ് ഓഫീസ് ധർണ്ണയ്ക്ക് മുൻപായി വെള്ളിക്കോത്ത് ടൗണിൽ നിന്നും തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ആരംഭിച്ച മാർച്ചിലും തുടർന്നുള്ള ധർണ്ണയിലും നിരവധി പ്രവർത്തകർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *