Categories
news

കോവിഡ് വ്യാപനത്തെച്ചൊല്ലി വാക്ക് തർക്കം; ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാർക്ക് മർദ്ദനം

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്), സഫ്ദർജംഗ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാർക്കാണ് പരിക്കേറ്റത്.

കൊവിഡ് വ്യാപനത്തെ ച്ചൊല്ലിയുള്ള വാക്തർക്കത്തെതുടർന്ന് ഗൗതം നഗറിൽ രണ്ട് ഡോക്ടർമാരെ നാട്ടുകാർ ആക്രമിച്ചതായി ദില്ലി പൊലീസ്.ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും (എയിംസ്), സഫ്ദർജംഗ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാർക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ചാണ് ഈ സംഭവം നടന്നത്. ബുധനാഴ്ച ഗൗതം നഗറിലെ ഭഗത് സിംഗ് വർമ പരാന്തെവാലയുടെ കടയിൽ പോയി ഭഗത് സിങ്ങിനൊപ്പം ഏതാനും ഡോക്ടർമാർ മദ്യപിച്ചിരുന്നതായും, ഇതിനിടയിൽ ഡോക്ടർമാരും കടയുടമയും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും സംഘർഷത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

ഡോക്ടർമാരാണ് കൊറോണ പടർത്തുന്നതെന്ന് പറഞ്ഞാണ്, ആക്രമണം നടന്നത്. രണ്ട് ഡോക്ടർമാർക്കൊപ്പം കടയുടമ ഭഗത് സിംഗ് വർമ്മയ്ക്കും മകൻ അഭിഷേകിനും പരിക്കേറ്റു. ഇരുവിഭാഗത്തിന്‍റെ പരാതി സ്വീകരിച്ച്‌ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest