Categories
channelrb special local news

നഗരസഭ ചെയര്‍മാന്‍ വാക്ക് പാലിച്ചു; പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള വനിതാ വിശ്രമ കേന്ദ്രം തടസ്സങ്ങൾ നീക്കി തുറന്നു കൊടുത്തു

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നഗരസഭ നിര്‍മ്മിച്ച വനിതാ വിശ്രമ കേന്ദ്രം ”ടേക്ക് എ ബ്രേക്ക്” ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ഇതുസംബന്ധിച്ച വാർത്ത ചാനൽ ആർ.ബി വീഡിയോ അടക്കം കഴിഞ്ഞ മാസം 15 ന് ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. നിർമ്മാണം പൂർത്തിയായി ഉദ്‌ഘാടനം കഴിഞ്ഞ കെട്ടിടം ചില സാങ്കേതിക തടസ്സങ്ങളാൽ ഒരു വർഷത്തിൽ അധികമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് സംബന്ധിച്ചാണ് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിൻ്റെ പ്രതികരണം സഹീതം ചാനൽ ആർ.ബി വാർത്ത ജനങ്ങളിലേക്ക് എത്തിച്ചത്. ഇതോടെ തടസ്സങ്ങൾ നീക്കി തുറന്നുകൊടുക്കാനുള്ള നടപടി അധികൃതർ വേഗത്തിലാക്കി. ഒരു മാസത്തിനകം തുറന്നുനൽകാം എന്നാണ് ചെയർമാൻ അന്ന് പറഞ്ഞത്. ഒരു മാസം പിന്നിട്ട് ദിവസം 10 കൂടിയെങ്കിലും ചെയർമാൻ പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു.

യാത്രക്കാരായ വനിതകള്‍ക്ക് ഏറെ ആശ്വാസമാകുന്ന വിശ്രമ കേന്ദ്രമാണിത്. ശുചിമുറിയോട് കൂടിയ കെട്ടിടം ”ടേക്ക് എ ബ്രേക്ക്” എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതോടപ്പമുള്ള കഫെ ടെണ്ടർ നടപടിക്ക് ശേഷം വൈകാതെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാര്‍, നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂധനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചാനൽ ആർ.ബി വീഡിയോ

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest