Categories
health Kerala news

സ്ത്രീകള്‍ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; വിദഗ്‌ധ ഗൈനക്കോളജി ഡോക്ടറെ ഉടൻ സമീപിക്കുക

ആര്‍ത്തവത്തിന്‍റെ സമയം, രക്തസ്രാവത്തിന്‍റെ തോത്, വേദന, ആര്‍ത്തവം ഇല്ലാതിരിക്കുന്ന അവസ്ഥ, ഇടയ്ക്ക് മാത്രം

സ്ത്രീകള്‍ക്ക് അവരുടേത് മാത്രമായ ആരോഗ്യ പ്രശ്നങ്ങള്‍ ഏറെയാണ്. സ്ത്രീകളില്‍ കണ്ടേക്കാവുന്ന ചില ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ ഗൗരവമായി കാണേണ്ടതാണ്. ഈ ലക്ഷണങ്ങള്‍ കാണുന്നപക്ഷം വൈകാതെ തന്നെ ഗൈനക്കോളജി വിഭാഗം ഡോക്ടറെ ഉടൻ കാണേണ്ടതുമാണ്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍:

സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെടുന്നതും അതുപോലെ അസ്വസ്ഥത തോന്നുന്നതുമെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ആര്‍ത്തവ ക്രമക്കേടുകള്‍ പതിവാകുന്നതാണ് ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവത്തിന്‍റെ സമയം, രക്തസ്രാവത്തിന്‍റെ തോത്, വേദന, ആര്‍ത്തവമില്ലാതിരിക്കുന്ന അവസ്ഥ, ഇടയ്ക്ക് മാത്രം വരുന്നത്- എന്നിങ്ങനെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം.

എന്തെങ്കിലും അസാധാരണത്വം തോന്നിയാല്‍ അത് തുടര്‍ന്നുള്ള മാസങ്ങളിലും കണ്ടാല്‍ പെട്ടെന്ന് തന്നെ ഗൈനക്കോളജിസ്റ്റിനെ കാണണം.

മൂത്രമൊഴിക്കുമ്പോള്‍ വേദന- എരിച്ചില്‍, ചൊറിച്ചില്‍, അടിവയറ്റില്‍ വേദന, മറ്റെന്തെങ്കിലും അണുബാധ എന്നിവ കണ്ടാലും എന്നിവ കണ്ടാലും വൈകാതെ ഗൈനക്കോളജിസ്റ്റിനെ കാണണം

സ്ത്രീകളില്‍ അസാധാരണമായ രീതിയില്‍ വെള്ളപ്പോക്ക് കാണുന്നപക്ഷവും ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്. ലൈംഗിക ജീവിതത്തില്‍ പ്രശ്നങ്ങള്‍- എന്നുവച്ചാല്‍ വേദന, താല്‍പര്യക്കുറവ് എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടാലും ഗൈനക്കോളജിസ്റ്റിനെ കാണുന്നതാണ് നല്ലത്.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രത്യുത്പാദന വ്യവസ്ഥയെ അടക്കം ബാധിക്കുന്ന പല രോഗങ്ങളുടെയും ആരോഗ്യ പ്രശ്നങ്ങളുടെയും ലക്ഷണങ്ങൾ ആകാവുന്നതാണ്. ആയതിനാല്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *