Categories
local news

തകരുന്ന യുവത്വം – ഉണരേണ്ട മാതൃത്വം; ലഹരി ഉപയോഗം പ്രതിരോധിക്കാൻ സ്ത്രീകൾ മുന്നിട്ടിറങ്ങണം: ടി.ഇ. അബ്ദുല്ല

പ്രസിഡണ്ട് പി.പി. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡണ്ട് സുഹ്റ മമ്പാട് മുഖ്യപ്രഭാഷണം നടത്തി.

കാസർകോട്: അതിർവരമ്പുകളില്ലാത്ത ലോകത്ത് സദാചാരമൂല്യംകൈവിടാതെ സമൂഹത്തിന് മുതൽക്കൂട്ടാകുന്ന യുവത്വത്തെ വാർത്തെടുക്കാൻ മാതൃത്വത്തിന് വലിയ പങ്ക് നിർവ്വഹിക്കാനുണ്ടെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല പറഞ്ഞു. വനിതാ ലീഗ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിത ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘തകരുന്ന യുവത്വം ഉണരേണ്ട മാതൃത്വം’ ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായിജില്ലാ കൺവെൻഷൻ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു.

സംസ്ഥാന വനിതാ ലീഗിൻ്റെ തകരുന്ന യുവത്വം – ഉണരേണ്ട മാതൃത്വം എന്ന പ്രമേയത്തിലുള്ള ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ വനിതാ ലീഗ് കാസർകോട് സംഘടിപ്പിച്ച കൺവെൻഷൻ വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രസിഡണ്ട് പി.പി. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡണ്ട് സുഹ്റ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിഎ.അബ്ദുറഹ്മാൻ മുഖ്യാതിഥിയായി പങ്കെടുത്തു. ജനറൽ സെക്രട്ടറി മുംതാസ് സമീറ സ്വാഗതം പറഞ്ഞു.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എൻ. കെ . അഫ്‌സൽ റഹ്മാൻ വിഷയാവതരണം നടത്തി. വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത് താഹിറ , മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ , സെക്രട്ടറിമാരായ മൂസ ബി. ചെർക്കള , കെ.മുഹമ്മദ് കുഞ്ഞി ,യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ, മുനിസിപ്പൽ മുസ്‌ലിംലീഗ് പ്രസിഡണ്ട് കെ.എം ബഷീർ തൊട്ടാൻ , വനിതാ ലീഗ് ജില്ലാ ട്രഷറർ ബീഫാതിമ്മഇബ്രാഹീം, ശാഹിന സലീം ,ശാസിയ സി.എം. ,നസീമകൊടിയമ്മ,. ടി.കെ. സുമയ്യ, മണ്ഡലം ഭാരവാഹികളായ ഷക്കീല മജീദ്,ആയിഷഎ.എ. ,ആയിഷ സഹദുള്ള , ഖദീജ ഹമീദ്.,ശാഹിദ അഷ്റഫ്, നീലേശ്വരം മുനിസിപ്പൽ കൗൺസിലർ അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *