Categories
പിഞ്ചു കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം പാലക്കാട് യുവതി വീട്ടില്‍ തൂങ്ങിമരിച്ചു
മുറിയില്‍ റൊട്ടി, ശീതളപാനീയം, കുപ്പി എന്നിവ കണ്ടെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് സ്ഥലം സന്ദര്‍ശിച്ച പാലക്കാട് ഡി.വൈ.എസ്.പി ഷാജി എബ്രഹാം പറഞ്ഞു.
Trending News
പിഞ്ചു കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി വീട്ടില്‍ തൂങ്ങിമരിച്ചു. കുഴല്‍മന്ദം, പല്ലഞ്ചാത്തനൂര്‍ കേനംകാട് മഹേഷിന്‍റെ ഭാര്യ കൃഷ്ണകുമാരി (25), മകന്‍ ആഗ്‌നേഷ് (5), ആറുമാസം പ്രായമുള്ള മകള്‍ ആഗ്‌നേയ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. കെട്ടിട നിര്‍മാണത്തൊഴിലാളിയായ മഹേഷ് ജോലിക്കു പോയിരുന്നു. രണ്ടാമത്തെ കുഞ്ഞിന്‍റെ പ്രസവത്തോടെ കൃഷ്ണകുമാരിക്കു മാനസിക പ്രശ്നങ്ങളുണ്ടായതായി മഹേഷ് പറഞ്ഞു.
Also Read
ഇതിനു ചികിത്സ നടത്തുന്നതായും ബന്ധുക്കള്‍ പറയുന്നു. പ്രസവത്തിനായി കൃഷ്ണകുമാരിയുടെ വീട്ടിലേക്ക് പോയ ഇവര്‍ 2 ദിവസം മുന്‍പാണു ഭര്‍തൃവീട്ടിലെത്തിയത്. ഉച്ച ഭക്ഷണത്തിനായി വിട്ടിലെത്തിയപ്പോഴാണ് ആഗ്നേഷിനെ കിടക്കയിലും ആഗ്നേയയെ തൊട്ടിലിലും മരിച്ച നിലയിലും കൃഷ്ണകുമാരിയെ വീടിന്‍റെ കഴുക്കോലില്‍ തൂങ്ങിയ നിലയിലും കണ്ടത്.
മുറിയില്‍ റൊട്ടി, ശീതളപാനീയം, കുപ്പി എന്നിവ കണ്ടെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് സ്ഥലം സന്ദര്‍ശിച്ച പാലക്കാട് ഡി.വൈ.എസ്.പി ഷാജി എബ്രഹാം പറഞ്ഞു.
Sorry, there was a YouTube error.