Categories
local news news obitury

കണ്ണീർ അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും; അടുപ്പില്‍ നിന്ന് വസ്ത്രത്തില്‍ തീപിടിച്ച്‌ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

നൃത്ത വിദ്യാര്‍ഥിയായിരുന്നു രശ്‌മി

കാസര്‍കോട്: അടുപ്പില്‍ നിന്ന് അബദ്ധത്തില്‍ വസ്ത്രത്തില്‍ തീപിടിച്ച്‌ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. ബാര അടുക്കത്തു ബയല്‍ കലാനിലയത്തിലെ കെ.രത്‌നാകരന്‍ നായരുടെയും പി.പുഷ്‌പയുടെയും മകള്‍ പി.രശ്‌മി(23)യാണ് മരിച്ചത്.

ജനുവരി 21ന് വൈകുന്നേരം 5.30ന് മുളിയാര്‍ ബേര്‍ക്കയിലെ അമ്മാവൻ്റെ വീട്ടില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മണ്ണെണ്ണ സ്റ്റൗവില്‍ നിന്ന് ചൂടുവെള്ളം എടുത്ത് തിരിയുന്നതിനിടെ പിറകുവശത്ത് വസ്ത്രത്തില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ തീയണച്ച് ആശുപത്രിയില്‍ കൊണ്ടു പോയി. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രശ്മിയെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ ആഴ്‌ച കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു.

വ്യഴാഴ്‌ച രാവിലെയായിരുന്നു അന്ത്യം. പൊയിനാച്ചി ടൗണിലെ ഓണ്‍ലൈന്‍ സേവന കേന്ദ്രത്തില്‍ ജീവനക്കാരിയായിരുന്നു. ചട്ടഞ്ചാല്‍ ത്രയം കലാകേന്ദ്രത്തില്‍ നൃത്ത വിദ്യാര്‍ഥിയായിരുന്ന രശ്‌മി വിവിധ നൃത്ത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *