Categories
ക്വാര്‍ട്ടേഴ്സില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചു; അറസ്റ്റിലായ യുവതി വനിതാ ജയിലില്‍, മാഫിയ സംഘങ്ങൾ സ്ത്രീകളുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുക്കുന്നു
എം.ഡി.എം.എ മയക്കുമരുന്നാണ് വാടക വീട്ടില്‍ നിന്ന് പിടികൂടിയത്.
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ ക്വാര്‍ട്ടേഴ്സില്‍ സൂക്ഷിച്ച നിലയില്‍ എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തി. സംഭവത്തില്‍ സ്ത്രീയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത്കുന്നിലെ വാടക വീട്ടില്‍ താമസിക്കുന്ന നിസാമുദ്ദീൻ്റെ ഭാര്യ എസ്.റംസൂണ(35)യെയാണ് കാസര്‍കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജെ.ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.
Also Read
എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നതിന് സ്ത്രീകളെ കാരിയർമാർ ആക്കുന്നത് പതിവായതായി ഉദ്യോഗസ്ഥർ പറയുന്നു. സാമ്പത്തിക പ്രതിസന്ധികൾ മുതലെടുത്താണ് ഇതിനായി സ്ത്രീകളെ ഉപയോഗിക്കുന്നത്.
ഇക്കാര്യത്തിൽ സാമൂഹിക ബോധവൽക്കരണം ആവശ്യമാണെന്നും അഭിപ്രായമുണ്ട്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അറസ്റ്റ് നടന്നത്. 9.021 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് വാടക വീട്ടില്‍ നിന്ന് പിടികൂടിയത്.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.വി മുരളി, സിവില്‍ ഓഫീസര്‍മാരായ കെ.സതീശന്, വി.വി ഷിജിത്ത്, വനിതാ ഓഫീസര്‍ എം.വി കൃഷ്ണപ്രിയ, ഡ്രൈവര്‍ ക്രിസ്റ്റിന് പി.എ, സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പി.എസ് പൃഷി എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 23 വരെ ഹൊസ്ദുര്‍ഗ് വനിതാ ജയിലില്‍ റിമാണ്ട് ചെയ്തു.
Sorry, there was a YouTube error.