Categories
health local news news

പ്രവാസികളെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണം WMF കാസർകോഡ് ജില്ലാ കമ്മിറ്റി

കാസർകോട്: പ്രവാസികളെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ (WMF) കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊറോണ വ്യാപനം ഗൾഫ് നാടുകളിൽ കൂടിയതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾ മതിയായ ചികിത്സയോ സംരക്ഷണമോ ലഭിക്കാത്ത അവസ്ഥയിലാണ്. നിയന്ത്രണം ഉള്ളതിനാൽ ജോലിക്ക് പോകൻ കഴിയാതെ റൂമിൽ തന്നെ കഴിയുകയാണ് പ്രവാസികൾ. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പ്രവാസികളിൽ കൂടുതൽ ആളുകളും ഇടുങ്ങിയ റൂമിൽ ബെഡ്ഡുകൾ ഷയർ ചെയ്താണ് കഴിഞ്ഞിരുന്നത്.

ഇപ്പോൾ ജോലിഇല്ലാതെയും ജോലിക്ക് പോകാൻ പറ്റാതെയും ഇടുങ്ങിയ റൂമിൽ ദുരിതം പേറി കഴിയുന്ന പ്രവാസികളാണ് അധികവും. കോവിഡിനെ തുരത്താൻ സാമൂഹിക അകലം പാലിക്കണം എന്നാണ് പറയുന്നത്. എന്നാൽ ഇത്തരം റൂമുകളിൽ കഴിയുന്ന പ്രവാസികൾക്ക് ഇത് പാലിക്കാൻ സാധ്യമാകുന്നില്ല. അതിനാൽ തന്നെ രോഗം ഒരാളിൽ പിടിപെട്ടാൽ എല്ലാവരിലേക്കും പകരും. നിരവധി പ്രവാസികൾ ഇതിനകം രോഗ ലക്ഷണം പ്രകടിപ്പിച്ചതിനാൽ ആശുപത്രിയിലാണ്. നിലവിൽ ഭീതിയിൽ കഴിയുകയാണ് പ്രവാസികൾ.

ഈ സാഹചര്യത്തിൽ പ്രവാസികളുടെ ദുരിതം സർക്കാർ മനസ്സിലാക്കി നടപടി കൈക്കൊള്ളണം എന്ന് (WMF) വേൾഡ് മലയാളി ഫെഡറേഷൻ കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദേശത്ത് രോഗ ലക്ഷണങ്ങളോടെ ക്വാറന്റ്നിൽ കഴിയുകയും മതിയായ ചികിത്സ ലഭ്യമാകാതെ ഇരിക്കുകയും ചെയ്യുന്ന പ്രവാസികളെ ഉടൻ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണം. ഇതിനായി കേരള- കേന്ദ്ര സർക്കാർ ഇടപെടണമെന്നും WMF കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര – വിദേശകാര്യ വകുപ്പ് മന്ത്രിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും WMF കാസർകോട് ജില്ല കോഡിനേറ്റർ മൊയ്തീൻ ചപ്പാടിയും ജില്ലാ ഭാരവാഹി എം.ടി അബ്ദുൽ നാസർ ബേവിഞ്ചയും ഇമെയിൽ അയച്ചു.

ഗൾഫ് രാജ്യങ്ങളിൽ മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികൾ ഗുരുതരമായ പ്രയാസങ്ങൾ അഭിമുഖീകരിക്കുന്നതായി നിരവധി പ്രവാസികൾ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് WMF ൻ്റെ ഇടപെടൽ. കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് ധനസഹായം നൽകണമെന്നും തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും WMF ഇമെയിൽ വഴി അയച്ച കത്തിൽ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest