Categories
local news

കോവിഡ് പ്രതിസന്ധിയിൽ കാസർകോടിന് അല്പം സ്വാന്തനം; സഹായഹസ്തവുമായി അടുക്കത്തുബയലിലെ കോളിയാട് കുടുംബവും ചെറുപ്പക്കാരുടെ കൂട്ടായ്മ യുണൈറ്റഡ് ബ്രോസും

കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ കാസര്‍കോടിനെ രക്ഷപ്പെടുത്തുന്നതിൽ സര്‍ക്കാരിനൊപ്പം തന്നെ വലിയ പങ്കുവഹിച്ചവരാണ് ജില്ലയിലെ സന്നദ്ധ- ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നവര്‍

കാസര്‍കോട്: കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ കാസര്‍കോടിനെ ഒരു വിധം രക്ഷപ്പെടുത്തുന്നതിൽ
സര്‍ക്കാരിനൊപ്പം തന്നെ വലിയ പങ്കുവഹിച്ചവരാണ് ജില്ലയിലെ സന്നദ്ധ പ്രവർത്തകരും ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും. അവരുടെയെല്ലാം സഹായഹസ്തം ഇന്നും ഏറ്റവും അർഹതയുളളവരുടെ മുന്നിൽ നീട്ടി പിടിച്ച് തന്നെയുണ്ട് എന്നതിന്‍റെ തെളിവാണ് അടുക്കത്തുബയലിലെ കോളിയാട് കുടുംബവും ചെറുപ്പക്കാരുടെ കൂട്ടായ്മയായ യുണൈറ്റഡ് ബ്രോസും.

ഇവര്‍ പുതിയ ഓക്സിജൻ മിഷ്യനും മറ്റ് മെഡിക്കൽ വസ്തുക്കളും ഇന്ന് ( 18 .06.21 ) സ്മാർട്ട് മെഡികെയറിന്
കൈമാറി. സിറ്റി ഗോൾഡ് മനേജർ തംജീദ് കോളിയാട് ,ഷംസിർ അടുക്കത്ത്ബയൽ (യുണൈറ്റഡ് ബ്രോസ് ),കൂക്കൾ ബാലകൃഷ്ണൻ,ഹക്കിം പ്രിൻസ്, ഹർഷാദ് പൊവ്വൽ, ഷഹീൻ തളങ്കര, റിയാസ് കുന്നിൽ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *