Categories
education local news

കാസർകോട്ടെ മാന്യയിൽ അത്യാധുനിക സൗകര്യത്തോടെ നിർമിക്കുന്ന പ്രീമിയം പ്രീ സ്കൂളിന് വിൻടച്ച് ടൗൺ ഷിപ്പിൽ തറക്കല്ലിട്ടു

കെ.ജി കുട്ടികൾക്ക് മാത്രമായി കൂടുതൽ സൗകര്യത്തോടെ പുതിയ കെട്ടിടം വരുന്നതും നാട്ടുകാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

മാന്യ(കാസർകോട്): അത്യാധുനിക സൗകര്യത്തോടെ കാസർകോട്ടെ മാന്യയിൽ നിർമിക്കുന്ന വിൻടച്ച് പ്രീമിയം പ്രീ സ്കൂളിന് തറക്കല്ലിട്ടു. കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങളാണ് കുറ്റി അടിക്കൽ കർമ്മം നിർവഹിച്ചത്. വിൻടച്ച് ടൗൺ ഷിപ്പിൽ നിർമിക്കുന്ന ഈ വിദ്യാഭ്യാസ സമുച്ചയം കേരളത്തിന് തന്നെ വിത്യസ്ത അനുഭവമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദേശമോഡലിൽ അത്യാധുനിക സൗകര്യത്തോടെയാണ് കെട്ടിടം നിർമിക്കുന്നത്.

കുട്ടികൾക്ക് വിദ്യ പകർന്നു നല്കുന്നതോടപ്പം കലയും കായികവും കൂടെ നീന്തലും പരിശീലിപ്പിച്ച് വിൻടച്ച് ഇന്റർനാഷണൽ സ്കൂൾ ഇതിനകം തന്നെ മാതൃകയായിട്ടുണ്ട്. കെ.ജി കുട്ടികൾക്ക് മാത്രമായി കൂടുതൽ സൗകര്യത്തോടെ പുതിയ കെട്ടിടം വരുന്നതും നാട്ടുകാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

വ്യാഴാഴ്ച രാവിലെ നടന്ന കുറ്റി അടിക്കൽ കർമത്തിൽ സ്കൂൾ ചെയർമാനും പ്രമുഖ വ്യവസായിയുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്, സ്കൂൾ എം.ഡി അബ്ദുൽ കരീം സിറ്റി ഗോൾഡ്, വിൻടച്ച് എം.ഡി ഹനീഫ അരമന, സ്കൂൾ സി.ഇ.ഒ നിസാർ സൈനുദ്ധീൻ തുടങ്ങി രാഷ്ട്രീയ, മത, വിദ്യാഭ്യാസ, ബിസിനസ്സ് രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *