Categories
channelrb special international news

അമേരിക്കയിൽ കാട്ടുതീ പടർന്ന് വലിയ നാശം വിതക്കുകയാണ്; മുപ്പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു; നിരവധി കെട്ടിടങ്ങൾ കത്തിയമർന്നു

കാലിഫോർണിയ: അമേരിക്കയിൽ കാട്ടുതീ പടർന്ന് വലിയ നാശം വിതക്കുകയാണ്. ലോസ് ഏഞ്ചൽസ് കുന്നിൻചെരിവുകളിൽ നിന്നാണ് തീ പടർന്നത്. ഇപ്പോൾ ജനവാസ പ്രദേശങ്ങളിലേക്കും പടരുകയാണ്. തെക്കൻ കാലിഫോർണിയയിൽ ശക്തമായ കാറ്റ് വീശിയടിക്കുന്നുണ്ട്. ഇത് തീ പടരാൻ കാരണമാകുന്നു. നിരവധി ഫയർ യൂണിറ്റ് സംഘങ്ങൾ തീ അണയ്ക്കാൻ ശ്രമം നടത്തി വരികയാണ്. വിമാന മാർഗവും തീ നയിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിനകം മുപ്പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. 10,000-ത്തിലധികം വീടുകളും 13,000-ലധികം കെട്ടിടങ്ങളും നിലവിൽ കാട്ടുതീയുടെ ഭീഷണിയിലാണ്. നിരവധി കെട്ടിടങ്ങൾ ഇതിനകം തന്നെ അഗ്നിക്കിരയായിട്ടുണ്ട്. 12000 ത്തിൽ അധികം ഏക്കർ സ്ഥലത്ത് ഇതിനകം കാട്ടുതീ പടർന്നതായാണ് വിവരം. ജനവാസ മേഖലയിലേക്ക് തീ കൂടുതൽ പടരാതിരിക്കാനുള്ള ശ്രമമാണ് നിലവിൽ നടത്തുന്നത്. ജനങ്ങളെ മാറ്റിയെങ്കിലും ഒട്ടനവധി കെട്ടിടങ്ങൾക്ക് ഭീഷണിയുള്ളതായി ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്‌മെൻ്റിൻ്റെ അഗ്നിശമനസേനാ മേധാവി ക്രിസ്റ്റിൻ ക്രോളി പറഞ്ഞു. നിരവധി കെട്ടിടങ്ങൾ ഇതിനകം നശിച്ചതായി കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest